ഭീതിയുടെ നിമിഷങ്ങളിലും വ്യാജവാര്‍ത്തകള്‍ പരക്കുന്നു: കേസെടുക്കുമെന്ന് പൊലീസ്

Published : Aug 09, 2019, 06:35 PM ISTUpdated : Aug 09, 2019, 06:54 PM IST
ഭീതിയുടെ നിമിഷങ്ങളിലും വ്യാജവാര്‍ത്തകള്‍ പരക്കുന്നു: കേസെടുക്കുമെന്ന് പൊലീസ്

Synopsis

നാളെ കേരളത്തില്‍ വൈദ്യുതിയുണ്ടാവില്ലെന്ന് കെഎസ്ഇബി അറിയിച്ചു, എടിഎമ്മില്‍ പണം ഉണ്ടാവില്ല എന്നൊക്കെയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍. ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്താല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. 

തിരുവനന്തപുരം: കേരളം മൊത്തത്തില്‍ പ്രളയഭീതി നേരിടുമ്പോള്‍ സമൂഹമമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തലവേദന സൃഷ്ടിക്കുന്നു. നാളെ കേരളത്തിലെവിടെയും വൈദ്യുതി ഉണ്ടാവില്ലെന്ന് കെഎസ്ഇബി അറിയിച്ചു, എടിഎമ്മുകളില്‍ പണം തീരാന്‍ പോകുന്നതിനാല്‍ ഉടനെ പോയി പണം പിന്‍വലിക്കുക, പെട്രോള്‍ പമ്പുകളില്‍ ഇന്ധനക്ഷാമം നേരിടുന്നു അതിനാല്‍ പരമാവധി പെട്രോളടിച്ചു വയ്ക്കുക എന്നൊക്കെയാണ് ഇപ്പോള്‍ വാട്സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളിലുള്ളത്. സാമാന്യയുക്തിക്ക് പോലും നിരക്കാത്ത തരത്തിലുള്ളവയാണ് പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പലതുമെങ്കിലും ഇടവലം നോക്കാതെ പലരും ഇതെല്ലാം ഫോര്‍വേര്‍ഡ് ചെയ്യുകയാണ്. 

കാലവര്‍ഷക്കെടുതി ശക്തമായതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന് കീഴിലെ വിവിധ വകുപ്പുകളും ഏജന്‍സികളുമെല്ലാം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ജനജീവിതത്തെ ബാധിക്കുന്ന ചെറുതും വലുതുമായ എല്ലാ വിവരങ്ങളും ഫേസ്ബുക്ക് പേജുകളിലൂടേയും മറ്റും തത്സമയം അറിയിപ്പായി വരുന്നുണ്ട്. ഇതിനിടയിലാണ് ചില കുബുദ്ധികള്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. അവശ്യവസ്തുകളുടെ ക്ഷാമത്തിനടക്കം ഇത്തരം ഫോര്‍വേര്‍ഡ് സന്ദേശങ്ങള്‍ കാരണമാവാന്‍ തുടങ്ങിയതോടെ പ്രശ്നത്തില്‍ പൊലീസും ഇടപെടുകയാണ്. 

ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഇത്തരം ഘട്ടങ്ങളില്‍ പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലീസ് ഓര്‍മ്മിപ്പിക്കുന്നു. നാളെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന വ്യാജവാര്‍ത്ത വിശ്വസിക്കരുതെന്ന് വൈദ്യുതിമന്ത്രി എംഎം മണിയും ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്