നാഗർകുർണൂൽ ടണൽ രക്ഷാ പ്രവർത്തനത്തിന് കേരള പൊലീസിന്റെ കഡാവർ ഡോഗുകളും

Published : Mar 06, 2025, 09:40 AM ISTUpdated : Mar 06, 2025, 01:39 PM IST
നാഗർകുർണൂൽ ടണൽ രക്ഷാ പ്രവർത്തനത്തിന് കേരള പൊലീസിന്റെ കഡാവർ ഡോഗുകളും

Synopsis

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ആവശ്യം അനുസരിച്ച് കേരള പൊലീസിന്റെ കഡാവർ ഡോഗുകൾ തെലങ്കാനയിലേക്ക്

ഹൈദരബാദ്: നാഗർകുർണൂൽ ടണൽ രക്ഷാ പ്രവർത്തനത്തിന്  കേരള പൊലീസിന്റെ കഡാവർ ഡോഗുകളും. തെലങ്കാന ടണൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി കേരള പൊലീസിന്റെ രണ്ട് കഡാവർ ഡോഗുകളാണ് അയച്ചിട്ടുള്ളത്. രണ്ട് പൊലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരുമാണ് ഹൈദരാബാദിലേക്ക് പോയത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊലീസിനോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ്  കഡാവർ ഡോഗുകളെ വിട്ടുകൊടുത്തത്.

 കഴിഞ്ഞ 12 ദിവസങ്ങളായി ഭാഗികമായി തകർന്ന എസ്എൽബിസി ടണലിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 8 പേരാണ് ടണലിനുള്ളിൽ കുടുങ്ങിയിട്ടുള്ളത്. റോബോട്ടിക് ടെക്നോളജി അടക്കമുള്ള സാധ്യതകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദില്ലിയിലെ നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ നിന്നുള്ള വിദഗ്ധരും തെരച്ചിലിനുണ്ട്. അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി എ രേവന്തെ റെഡ്ഡി മാർച്ച് 2ന് സന്ദർശിച്ചിരുന്നു. നാഗർകുർണൂൽ ജില്ലയിലെ  ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകർന്നത്. 

പ്രസവത്തേതുടർന്ന് രക്തസ്രാവം, നെടുങ്കണ്ടത്ത് ഡോക്ടറും നവജാത ശിശുവും മരിച്ചു

തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. തുരങ്കത്തിൽ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നത്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. നിർമാണപ്രവർത്തനങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം  ഫെബ്രുവരി 18നാണ് തുറന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
Malayalam News live: കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും