കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം; ഇന്‍റര്‍പോളുമായി സഹകരിക്കാനൊരുങ്ങി കേരളാ പൊലീസ്

Published : Jun 10, 2019, 08:54 PM ISTUpdated : Jun 10, 2019, 08:55 PM IST
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം; ഇന്‍റര്‍പോളുമായി സഹകരിക്കാനൊരുങ്ങി കേരളാ പൊലീസ്

Synopsis

എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സൈബര്‍ഡോമാണ് കാണാതാവുകയും ചൂഷണത്തിന് വിധേയരാകുകയും ചെയ്യുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള രാജ്യാന്തര സെന്‍ററുമായും(ഐ സി എം സി) ഇന്‍റര്‍പോളുമായും സഹകരിക്കുക.  

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ നടപടി ക്രമങ്ങളുമായി കേരളാ പൊലീസ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ തടയാനായി ഇന്‍റര്‍പോളുമായി സഹകരിക്കാനൊരുങ്ങുകയാണ് പൊലീസ്. 

എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സൈബര്‍ഡോമാണ് കാണാതാവുകയും ചൂഷണത്തിന് വിധേയരാകുകയും ചെയ്യുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള രാജ്യാന്തര സെന്‍ററുമായും(ഐ സി എം സി) ഇന്‍റര്‍പോളുമായും സഹകരിക്കുക.  

ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഐ സി എം സിയുടെ ലോ എന്‍ഫോഴ്സ്മെന്‍റ് ട്രെയിനിങ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഗില്ലര്‍മോ ഗാലറാസയും ക്യൂന്‍സ്‍ലാന്‍ഡ് പൊലീസ് സര്‍വീസിലെ മുതിര്‍ന്ന കുറ്റാന്വേഷകന്‍ ജോണ്‍ റൗസും എ ഡി ജി പി കൂടിക്കാഴ്ച നടത്തി. ഏറ്റവും പുതിയ സൈബര്‍ കേസ് അന്വേഷണ സങ്കേതങ്ങള്‍ ഇന്‍റര്‍പോള്‍ കേരളാ പൊലീസിന് ലഭ്യമാക്കിയിട്ടുണ്ടെന്ന് കേരളാ പൊലീസ് ട്വീറ്റ് ചെയ്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ
50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ