
തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ പോലീസ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു. ഇ-വിദ്യാരംഭം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെ നടപ്പാക്കും.
സംസ്ഥാനത്തെ 50,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പദ്ധതി മുഖേന ലഭ്യമാക്കുകയാണ് ലക്ഷ്യം. ഉപയോഗിച്ചതോ പുതിയതോ ആയ സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ടാബ്ലെറ്റ്, ഐഫോണ്‍, ഐപാഡ് എന്നിവ ഇതിനായി ലഭ്യമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പോലീസ് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികളെ സഹായിക്കാനായി കമ്പ്യൂട്ടര്‍ സാക്ഷരതയുളള പോലീസ് ഉദ്യോഗസ്ഥര്‍ ഒഴിവ് സമയങ്ങളില്‍ കുട്ടികളുടെ വീട്ടിലെത്തും. സാമൂഹിക അകലം ഉള്‍പ്പെടെയുളള ആരോഗ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സന്ദർശനം. നിര്‍ദ്ദേശം എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam