
തിരുവനന്തപുരം: പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചിരുത്തി പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനത്തിനുള്ളില്‍ തനിച്ചിരുത്തുന്ന സംഭവങ്ങള്‍ പല അപകടങ്ങള്‍ക്കും കാരണമാകുമെന്നും ഇത് ശിക്ഷാര്‍ഹമാണെന്നും പൊലീസ് അറിയിച്ചു. കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം...
പൊതുസ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ വാഹനത്തിനുള്ളിൽ തനിച്ചിരുത്തിയ ശേഷം മുതിർന്നവർ വാഹനം ലോക്ക് ചെയ്തു പോകുന്ന സംഭവങ്ങൾ ആവർത്തിച്ച് വരുന്നു. ഇത്തരം അശ്രദ്ധ മൂലം കുഞ്ഞുങ്ങളുടെ മരണം ഉൾപ്പെടെയുള്ള അപകടങ്ങൾക്ക് കാരണമാകുന്നു.
ഇത്തരം അശ്രദ്ധകൾ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം പ്രകാരം ശിക്ഷാർഹവുമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam