ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യം പരിഗണിച്ച് കേരളത്തിലെ പ്രധാന മെമു റൂട്ടുകളിൽ കോച്ചുകളുടെ എണ്ണം 8-ൽ നിന്ന് 12 ആയി ഉയർത്താൻ റെയിൽവേ തീരുമാനിച്ചു. ഈ മാറ്റം പതിവ് യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: മെമു ട്രെയിനുകളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്ന തന്റെ ആവശ്യം പരിഗണിച്ച് ഉടനടി നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കൊല്ലം–എറണാകുളം, കൊല്ലം-കോട്ടയം, പാലക്കാട്–എറണാകുളം റൂട്ടുകളിലെ മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 8-ൽ നിന്നും 12ലേക്ക് ഉയർത്താൻ തീരുമാനിച്ചു. പുതിയ തീരുമാനം ഈ ട്രെയിനുകളെ ആശ്രയിക്കുന്ന ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും പതിവ് യാത്രക്കാർക്കും വലിയ ആശ്വാസമാകുമെന്നും രാജീവ് ചന്ദ്ര ശേഖർ ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ച് ഓരോ മലയാളിയുടെയും ജീവിതം കൂടുതൽ മെച്ചപ്പെടുത്തുക - ഇതാണ് ബിജെപി രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

'മെമു ട്രെയിനുകളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്ന എന്റെ ആവശ്യം പരിഗണിച്ച് ഉടനടി നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ജിക്കും നന്ദി. ഇതനുസരിച്ച് കൊല്ലം–എറണാകുളം, കൊല്ലം-കോട്ടയം, പാലക്കാട്–എറണാകുളം റൂട്ടുകളിലെ മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 8-ൽ നിന്നും 12-ലേക്ക് ഉയർത്താനാണ് തീരുമാനമെടുത്തിട്ടുള്ളത്.

പുതിയ തീരുമാനം ഈ ട്രെയിനുകളെ ആശ്രയിക്കുന്ന ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും പതിവ് യാത്രക്കാർക്കും വലിയ ആശ്വാസമാകും. തിരക്കേറിയ സമയങ്ങളിലെ യാത്രാക്ലേശം കുറയ്ക്കാനും ദൈനംദിന യാത്രകൾ കൂടുതൽ സുഗമമാക്കാനും ഇത് സഹായിക്കും.' ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ച് ഓരോ മലയാളിയുടെയും ജീവിതം കൂടുതൽ മെച്ചപ്പെടുത്തുക - ഇതാണ് ബിജെപി/എൻഡിഎ രാഷ്ട്രീയത്തിന്റെ ലക്ഷ്യം.;- രാജീവ് ചന്ദ്രശേഖർ