വിമർശനങ്ങൾക്കിടെ ഐപിഎസ് പൊലീസ് തലപ്പത്ത് വീണ്ടും മാറ്റങ്ങളുമായി ഉത്തരവ്, പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജി

Published : Jun 17, 2026, 09:02 AM IST
putta vimaladitya

Synopsis

യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ കേരള പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു. ഈ സ്ഥലംമാറ്റങ്ങളിൽ ഡിജിപി ആഭ്യന്തരമന്ത്രിയെ അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുണ്ട്.

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ അടിമുടി സ്ഥലംമാറ്റം. വിമർശനങ്ങൾക്കിടെ ഐപിഎസ് പൊലീസ് തലപ്പത്ത് മാറ്റങ്ങളുമായി ഉത്തരവിറങ്ങി. ലഹരി മാഫിയയുടെ വേരറുക്കാൻ കേരള പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകൾ ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു. സതീഷ് ബിനോ ആഭ്യന്തര സുരക്ഷ വിഭാഗം ഐജിയാകും. കണ്ണൂർ റേഞ്ച് ഡിഐജിയായി കെ കാർത്തിക്കിനെ നിയമിച്ചു.

തൃശൂര്‍ റേഞ്ച് ഡിഐജിയായി ടി നാരായണനെ നിയമിച്ചു. നേരത്തെ കണ്ണൂര്‍ റേഞ്ച് ഡിഐജിയായി ടി നാരായണനെയായിരുന്നു നിയമിച്ചിരുന്നത്. നാരായണന്‍ അസൗകര്യം അറിയിച്ചതോടെ ഇത് പരിഗണിച്ചാണ് മാറ്റം. തൃശൂർ റെയ്ഞ്ചിലേക്ക് മാറ്റിയ തിരുവനന്തപുരം കമ്മീഷണർ കാർത്തിക്കും നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.

തിരുവനന്തപുരം ഡിസിപിയായി ഷഹന്‍ഷാ കെ എസിനെയും നിയമിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയുണ്ടായ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലെ അഴിച്ചുപണിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ഡിജിപി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദേവസ്വം ബോർഡ് സ്ഥലംമാറ്റ വിവാദം വീണ്ടും പുകയുന്നു; കോൺഗ്രസ് സംഘടന പ്രസിഡന്റിനെ രാത്രി വീണ്ടും മാറ്റി, കോൺഗ്രസിൽ അതൃപ്തി
കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ജിതിൻ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തത് 200 പേർക്ക്, പങ്കുവെച്ചവരും പ്രതിയാകും