കുട്ടികൾ സൈബർ ചതിക്കുഴികളിൽ വീഴാതിരിക്കാൻ.., കിഡ് ഗ്ലൗ പദ്ധതിയുമായി പൊലീസ്

Published : Feb 26, 2026, 05:41 PM IST
kerala police

Synopsis

എറണാകുളം റൂറൽ ജില്ലയിൽ കുട്ടികൾക്കായി പോലീസിൻ്റെ 'കിഡ് ഗ്ലൗ' പദ്ധതിക്ക് തുടക്കമായി. ഓൺലൈൻ ഗെയിമുകൾ, സാമ്പത്തിക തട്ടിപ്പുകൾ, സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുകയാണ് ലക്ഷ്യം.  

കൊച്ചി: സൈബർ രംഗത്തെ പതുങ്ങിയിരിക്കുന്ന ചതിക്കുഴികളിൽ വീഴാതിരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പൊലീസിൻ്റെ കിഡ് ഗ്ലൗ പദ്ധതിക്ക് എറണാകുളം റൂറൽ ജില്ലയിൽ തുടക്കമായി. അങ്കമാലി വിശ്വജ്യോതി സ്കൂളിൽ നടന്ന ചടങ്ങ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. 

അഡീഷണൽ എസ്.പി വി.കെ രാജു മുഖ്യ പ്രഭാഷണം നടത്തി. കോ-ഓർഡിനേറ്റർ പി.എസ്.എം അഷറഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ അസോ: ഡയറക്ടർ ഫാദർ എയ്ഞ്ചലോ ചക്കനാട്ട്, പ്രിൻസിപ്പാൾ റീനാ രാജേഷ്, വൈസ് പ്രിൻസിപ്പാൾ ഷാലി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. സൈബർ ഡോം എസ്.ഐ ഏ.ആർ ഷാജു, സൈബർ സെൽ എസ്.ഐ ബോബി കുര്യാക്കോസ്, അസി: സബ് ഇൻസ്പെക്ടർ പി.എം തൽഹത്ത് എന്നിവർ ക്ലാസുകൾ നയിച്ചു. 

ഓൺലൈൻ ഗെയിമുകൾ, സാമ്പത്തിക ഇടപാടുകൾ, സമൂഹമാധ്യമങ്ങളിലെ പ്രശ്നങ്ങൾ, തുടങ്ങിയവയെ കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നല്കും. ഇതുവഴി നടക്കുന്ന തട്ടിപ്പുകൾ, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെ കുറിച്ച് വിശദമായ ക്ലാസുകൾ നൽകും. സെമിനാറുകളും വീഡിയോ പ്രദർശനവും, ചർച്ചകളും ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും. റൂറൽ ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

9-ാം ക്ലാസുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡിപിച്ചു; പൂജാരി കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി
'മോശമായി പോയി', ചിന്ത ജെറോം അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം, പ്രതിഷേധം വൈകാരികമായിരുന്നു എന്ന് വിശദീകരണം