'മുഖമേതായാലും മാസ്ക് മുഖ്യം'; ജനപ്രിയമായി കേരള പൊലീസിന്റ മാസ്‌ക് ബോധവത്കരണ വീഡിയോ

Web Desk   | Asianet News
Published : Apr 21, 2020, 08:05 PM IST
'മുഖമേതായാലും മാസ്ക് മുഖ്യം'; ജനപ്രിയമായി കേരള പൊലീസിന്റ മാസ്‌ക് ബോധവത്കരണ വീഡിയോ

Synopsis

മാസ്‌ക്ക് ധരിക്കേണ്ടതിന്റ പ്രധാന്യം മാസ്‌ക്കിനോട് ശരാശരി ഒരു മലയാളി കാണിക്കുന്ന വൈമനസ്യം എന്നിവ കോർത്തിണക്കി ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിരിക്കുന്നത്.

തിരുവനന്തപുരം: കൊവിഡ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതൽ ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ കേരള പൊലീസ് മുൻപന്തിയിൽ തന്നെയുണ്ട്. വ്യത്യസ്ഥതയാർന്ന അവതരണങ്ങളിലൂടെ അവ ജന ഹൃദയങ്ങളിൽ പതിക്കുകയും ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായി കേരള പൊലീസ് തയ്യാറാക്കിയ ബോധവത്കരണ വീഡിയോയാണ് ഇപ്പോൾ ജനപ്രിയമാകുന്നത്. പ്രശസ്ത സംവിധായകനായ ദീപു കരുണാകരനാണ് 'മുഖമേതായാലും മാസ്‌ക് മുഖ്യം'എന്ന പേരിൽ ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

മാസ്‌ക്ക് ധരിക്കേണ്ടതിന്റ പ്രധാന്യം മാസ്‌ക്കിനോട് ശരാശരി ഒരു മലയാളി കാണിക്കുന്ന വൈമനസ്യം എന്നിവ കോർത്തിണക്കി ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിരിക്കുന്നത്. ഏറെ പ്രാധന്യമുള്ള വിഷയം വളരെ ലളിതമായി ആദ്യ കാഴ്ചയിൽ തന്നെ മനസിലേക്ക് എത്തിക്കാൻ കഴിയുന്ന തരത്തിലാണ് അവതരണം.
 
സംഭാഷണങ്ങളില്ലാതായാണ് ആശയം കാണികളിലേക്ക് എത്തിക്കുന്നത്. തേജാഭായ് ആൻഡ് ഫാമിലി, ക്രേസി ഗോപാലൻ ,ഫയർമാൻ, കരിങ്കുന്നം സിക്‌സസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ദീപു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾ വീട്ടിലിരിക്കേണ്ടതിന്റെ പ്രധാന്യം വ്യക്തമാക്കുന്ന ബ്രൂണോയെന്ന രണ്ടു വയസുള്ള നായക്കുട്ടിയെ കേന്ദ്രീകരിച്ചുള്ള ബോധവത്കണ വീഡിയോയും ദീപു നേരത്തെ തയ്യാറാക്കിയിരുന്നു. 

ഇതിന് പിന്നാലെയാണ് മാസ്‌കിന്റെ പ്രധാന്യം പ്രമേയമാക്കിയുള്ള വീഡിയോയുമായി ദീപു രം​ഗത്തെത്തിയത്. ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ രാജേഷ് ജയകുമാരൻ പാച്ചല്ലൂരാണ് ഇതിലെ ഏക കഥാപാത്രം. സംഭാഷങ്ങളില്ലെങ്കിലും മുഖഭാവത്തിലൂടെ ആശയത്തെ ജനങ്ങളലെത്തിക്കുന്നതിൽ രാജേഷ് വിജയിച്ചിട്ടുണ്ട്. സിനിമകളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ പ്രശാന്ത് കൃഷ്ണയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്