'ഒരു നിമിഷത്തെ വികാരപ്രകടനങ്ങൾ കൊലപാതകത്തിൽ വരെ കലാശിക്കാം'; അഹന്തയും ആക്രോശങ്ങളും റോഡിൽ വേണ്ടെന്ന് പൊലീസ്

Published : Apr 02, 2024, 04:29 PM IST
'ഒരു നിമിഷത്തെ വികാരപ്രകടനങ്ങൾ കൊലപാതകത്തിൽ വരെ കലാശിക്കാം'; അഹന്തയും ആക്രോശങ്ങളും റോഡിൽ വേണ്ടെന്ന് പൊലീസ്

Synopsis

നിരത്തുകളില്‍ അച്ചടക്കം കാത്തു സൂക്ഷിക്കുക എന്നത് വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്തം കൂടിയാണെന്ന് പൊലീസ്.

തിരുവനന്തപുരം: വാഹനമോടിക്കുമ്പോള്‍ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവുമെന്ന് കേരളാ പൊലീസ്. റോഡുകളില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് കൊണ്ടാണ് പൊലീസിന്റെ മുന്നറിയിപ്പ്. നിരന്തരമായി ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയോ ഓവര്‍ടേക്കിങ്ങിനെ ചൊല്ലിയോ നിരത്തുകളില്‍ വാഗ്വാദം കാണാം. ക്ഷമിക്കാവുന്ന നിസാര കാര്യങ്ങള്‍ ഒഴിവാക്കുന്നതിനു പകരം ഈഗോയും കോംപ്ലെക്‌സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങള്‍ അടിപിടി മുതല്‍ ചിലപ്പോള്‍ കൊലപാതകത്തില്‍ വരെ കലാശിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളാ പൊലീസിന്റെ കുറിപ്പ്: നിരത്തുകള്‍ പോര്‍ക്കളങ്ങളല്ല. അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്. വാഹനമോടിക്കുന്നയാള്‍ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തില്‍ മറ്റു ഡ്രൈവര്‍മാരോടോ വാഹനത്തിലുള്ളവരോടോ പെരുമാറുന്ന രീതിയെ ആണ് Road Rage എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. (Sudden violent anger provoked in a motorist by the actions of another driver).

നിരന്തരമായി ഹോണ്‍ മുഴക്കിയതിനെച്ചൊല്ലിയോ ഓവര്‍ടേക്കിങ്ങിനെച്ചൊല്ലിയോ ഒക്കെ നിരത്തുകളില്‍ വാഗ്വാദം കാണാം. കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നതും ഇറങ്ങേണ്ട സ്ഥലത്തു നിന്നു കുറച്ചു മാറി ബസ് നിറുത്തിയതുമൊക്കെ നിരത്തുകളില്‍ വെല്ലുവിളിക്കും വഴക്കിനും അടിപിടിക്കും കാരണമാകുന്നു. ക്ഷമിക്കാവുന്ന നിസ്സാര കാര്യങ്ങള്‍ ഒഴിവാക്കുന്നതിനു പകരം ഈഗോയും കോംപ്ലെക്‌സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങള്‍ അടിപിടി മുതല്‍ ചിലപ്പോള്‍ കൊലപാതകത്തില്‍ വരെ കലാശിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ പോലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

# നിരത്ത് മത്സരവേദിയല്ല. സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് അനാവശ്യമായി പ്രതികരിക്കാതിരിക്കുക
# വാഹനമോടിക്കുമ്പോള്‍ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവും.
# മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക.
# ആവശ്യക്കാരെ കടത്തിവിടുക.
# അത്യാവശ്യത്തിനു മാത്രം ഹോണ്‍ മുഴക്കുക.
# മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക.
# ഒന്നിലധികം പാതകളുള്ള ഹൈവേകളില്‍ കൃത്യമായ ട്രാക്കുകള്‍ പാലിച്ചുമാത്രം വാഹനമോടിക്കുക.
# അപമര്യാദയോടെയുള്ള പെരുമാറ്റങ്ങള്‍ നിരത്തില്‍ ഒഴിവാക്കുക.

നിരത്തുകളില്‍ അച്ചടക്കം കാത്തുസൂക്ഷിക്കുക എന്നത് വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്തം കൂടെയാണ്.
 

'ഇത്തരം ഡ്രൈവര്‍മാര്‍ കെഎസ്ആര്‍ടിസിയില്‍ വേണ്ട'; ബ്രിജേഷിനെ പിരിച്ചുവിട്ടു, നടപടി അപകടം നടന്ന് നാലാം ദിവസം 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്