Kerala Polices Twitter page hacked: കേരള പൊലീസിൻ്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു

Published : Jun 08, 2022, 09:18 PM ISTUpdated : Jun 08, 2022, 09:20 PM IST
Kerala Polices Twitter page hacked: കേരള പൊലീസിൻ്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു

Synopsis

2013 സെപ്തംബര്‍ മുതൽ സജീവമായ അക്കൗണ്ടാണ് ഇത്. രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന. അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: കേരള പൊലീസിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. 3.14 ലക്ഷം ട്വിറ്ററിൽ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്. 2013 സെപ്തംബര്‍ മുതൽ സജീവമായ അക്കൗണ്ടാണ് ഇത്. രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന. അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്തിട്ടുണ്ട്.

അക്കൗണ്ടിൽ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് എല്ലാം തന്നെ ഹാക്ക് ചെയ്തവര് പേജിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.ഹാക്ക് ചേയ്തവർ ഓക് പാരഡൈസ് എന്നാണ് അക്കൗണ്ടിന് പുതിയ പേര് നൽകിയിരിക്കുന്നത്. എൻ.എഫ്.ടി വിപണനം ആണ് ഇപ്പൊൾ ഇതിലൂടെ നടക്കുന്നത്

PREV
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ