കടുത്ത ചൂടിനൊപ്പം വൈദ്യുതി നിയന്ത്രണവും, സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്; വലഞ്ഞ് ജനങ്ങൾ

Published : Sep 09, 2026, 08:34 AM IST
KSEB-kerala power cut amid extreme heat leaves people struggling

Synopsis

കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂർ വീതം വൈദ്യുതി മുടങ്ങി

തിരുവനന്തപുരം; കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂർ വീതം വൈദ്യുതി മുടങ്ങി. പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി. വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്. കറന്‍റ് പോകുന്ന സമയത്തിന് ഒരു വ്യക്തതയും ഇല്ല. ദിവസം ഒരു പ്രദേശത്ത് ഏത് നേരം, എത്ര സമയം വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് മുൻകൂട്ടി നൽകണമെന്ന് റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പാലിക്കപ്പെടുന്നില്ല. പകരം സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന പൊതു അറിയിപ്പ് മാത്രമാണ് കെഎസ്ഇബി നൽകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയനാട്ടിൽ ഇന്ന് വിനോദസഞ്ചാരത്തിനും ട്രക്കിങ്ങിനും വിലക്ക്; നിയന്ത്രണം അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ
മദ്യലഹരിയിൽ അമിത വേഗതയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥന്‍റെ കാർ മറിഞ്ഞു; നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു