Kerala Budget 2022 : നികുതി ഇളവില്ല, ഹരിത നികുതി കൂട്ടി; ബഡ്ജറ്റ് നിരാശാജനകമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ

Published : Mar 11, 2022, 12:45 PM ISTUpdated : Mar 11, 2022, 04:02 PM IST
Kerala Budget 2022 : നികുതി ഇളവില്ല, ഹരിത നികുതി കൂട്ടി; ബഡ്ജറ്റ് നിരാശാജനകമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ

Synopsis

ബഡ്ജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർദ്ധനവ് വരുത്തുന്നത് പ്രതിഷേധാർഹമാണെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ.

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ (K N Balagopal) അവതരിപ്പിച്ച സംസ്ഥാന ബജറ്റ്  (Kerala Budget 2022) നിരാശാജനകമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ. കേരളത്തിലെ വിദ്യാർത്ഥികൾ അടക്കമുള്ള  സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ഏർപ്പെടുത്തുകയും സർക്കാരിന് നയാ പൈസയുടെ മുതൽ മുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും ആയിരക്കണക്കിന് കോടി രൂപ സർക്കാരിന് മുൻകൂർ നികുതി നൽകുകയും ചെയ്യുന്ന പൊതുഗതാഗത മേഖലയിൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്സിലും സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിൻ്റെ വിൽപന നികുതിയിലും ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ പറഞ്ഞു.

ഇത് സംബന്ധിച്ച് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവർക്ക് നിവേദനങ്ങൾ നൽകിയിരുന്നുവെങ്കിലും ബഡ്ജറ്റ് പ്രസംഗത്തിൽ ഇത് സംബന്ധിച്ച് ഒരു പരാമർശവും ഇല്ലാത്ത ബഡ്ജറ്റ് തികച്ചും നിരാശാജനകമാണ്. അയ്യായിരത്തിൽ താഴെ മാത്രം ബസുകൾ ഉള്ള കെഎസ്ആർടിസിക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റിൽ പന്ത്രണ്ടായിരധത്തിലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതും ബഡ്ജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർദ്ധനവ് വരുത്തുന്നതും പ്രതിഷേധാർഹമാണെന്നും ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.

Kerala Budget 2022-23 ന്റെ പൂർണ്ണമായ കവറേജും ഹൈലൈറ്റുകളും മലയാളത്തിൽ അറിയാനായി ഏഷ്യാനെറ്റ് ന്യൂസ്

പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ നവീകരിക്കുമെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ കേരള ബജറ്റിൽ പ്രഖ്യാപിച്ചത്. 2000 കോടി രൂപ പ്രതീക്ഷിച്ച കോർപറേഷന് മുൻവർഷത്തെ പോലെ ആയിരം കോടി രൂപയാണ് നീക്കിവെച്ചത്. കെഎസ്ആർടിസിക്ക് കീഴിൽ പുതുതായി 50 പെട്രോൾ പമ്പുകൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

Kerala Budget 2022 live : തൊഴിലും വികസനവും അജണ്ട; വൻ പ്രഖ്യാപനങ്ങളുമായി ബാലഗോപാലിന്റെ ബജറ്റ്

കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ

ലോക സമാധാനത്തിനായി ആഗോള ഓൺലൈൻ സെമിനാർ - 2 കോടി
വിലക്കയറ്റം നേരിടാൻ - 2000 കോടി
ഭക്ഷ്യ സുരക്ഷക്ക് - 2000 കോടി
സർവകലാശാലകളിൽ സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് - 200 കോടി
സർവകലാശാലകളിൽ രാജ്യാന്തര ഹോസ്റ്റലുകൾ
തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് - 150 കോടി
140 മണ്ഡലത്തിലും സ്കിൽ പാർക്കുകൾ - 350 കോടി
മൈക്രോ ബയോ കേന്ദ്രങ്ങൾ - 5 കോടി
ഗ്രാഫീന് ഗവേഷണത്തിന് - ആദ്യ ഗഡു 15 കോടി
ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്
ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ
കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാർക്ക് - 1000 കോടി
വർക്ക് നിയർ ഹോം പദ്ധതി - 50 കോടി
നാല് സയൻസ് പാർക്കുകൾ - 1000 കോടി
ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് - 4 കോടി
മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് - ഗവേഷണത്തിന് 2 കോടി
അഗ്രി ടെക് ഫെസിലിറ്റി സെന്റർ - 175 കോടി
പത്ത് മിനി ഫുഡ് പാർക്ക് -100 കോടി
റബ്ബർ സബ്സിഡി - 500 കോടി
2050 ഓടെ കാർ ബൻ ബഹിർഗമനം ഇല്ലാതാക്കും
ഫെറി ബോട്ടുകൾ സോളാറാക്കും
വീടുകളിൽ സോളാർ സ്ഥാപിക്കാൻ വായ്പയ്ക്ക് പലിശ ഇളവ്
ഡാമിലെ മണൽ വാരം യന്ത്രങ്ങൾ വാങ്ങാൻ - 10 കോടി
ശുചിത്വ സാഗരം പദ്ധതി - 10 കോടി
പരിസ്ഥിതി ബജറ്റ് 2023 മുതൽ
നെൽകൃഷി വികസനം - 76 കോടി
നെല്ലിന്റെ താങ്ങു വില - 28 രൂപ 20 പൈസ
തിര സംരക്ഷണം - 100 കോടി
മനുഷ്യവന്യ ജീവി സംഘർഷം തടയാൻ - 25 കോടി
കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാൻ - 140 കോടി
ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാൻ - 33 കോടി
ശബരിമല മാസ്റ്റർ പ്ലാൻ - 30 കോടി
ഇലക്ട്രോണിക് ഹാർഡ് വെയർ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
ഒരു കുടുംബം ഒരു സംരംഭം പദ്ധതി - 7 കോടി
സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പ്രോത്സാഹനം
ടൈറ്റാനിയം മാലിന്യത്തിൽ നിന്നും മുല്യവർദ്ധിത ഉത്പന്നങ്ങൾ
സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങൾ
ഡിജിറ്റൽ സർവ്വകലാശാലക്ക് - 23 കോടി
കെ ഫോൺ ആദ്യ ഘട്ടം ജൂൺ 30 നു തീർക്കും
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് - 1000 കോടി
പ്രളയത്തിൽ തകർന്ന പാലങ്ങൾക്ക് - 92 കോടി അനുവദിച്ചു
പുതിയ 6 ബൈപ്പാസുകൾക്ക് - 200 കോടി
കെഎസ്ആർടിസിക്ക് 1000 കോടി രൂപ
കെഎസ്ആർടിസിക്ക് 50 പെട്രോൾ പമ്പ്
സിൽവർ ലൈൻ പദ്ധതി - ഭൂമി ഏറ്റെടുക്കാൻ 2000 കോടി
ശബരിമല എയർപോർട്ട് - 2 കോടി
ടൂറിസം മാർക്കറ്റിംഗിന് - 81 കോടി
കാരവൻ പാർക്കുകൾക്ക് - 5 കോടി
ചാമ്പ്യൻസ് ബോട്ട് റേസ് 12 സ്ഥലങ്ങളിൽ
സമുദ്ര വിനോദ സഞ്ചാരത്തിന് - 5 കോടി
സഞ്ചരിക്കുന്ന റേഷൻ കട തുടങ്ങും
പൊതു വിദ്യാഭ്യാസം അടിസ്ഥാന സൗകര്യ വികസനം - 70 കോടി
ഭിന്ന ശേഷി സൗഹൃദ പ്രവർത്തനങ്ങൾക്ക് - 15 കോടി
ഓപ്പൺ സർവ്വകലാശാല കെട്ടിട നിർമ്മാണം ഈ വർഷം തുടങ്ങും
ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് - 2 കോടി
ആരോഗ്യമേഖലയ്ക്ക് 2629.33 കോടി
പൊതുജനാരോഗ്യത്തിന് - 288 കോടി
ആർസിസിയെ സംസ്ഥാന ക്യാൻസർ സെൻററായി വികസിപ്പിക്കും
കൊച്ചി ക്യാൻസർ സെന്ററിനെ അപെക്സ് സെന്ററാക്കും
മെഡിക്കൽ കോളേജുകൾക്ക് - 250 കോടി
തദ്ദേശ സ്ഥാപനങ്ങൾക്ക് - 12913 കോടി
ദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാൻ - 100 കോടി
ലൈഫ് വഴി 106000 വീടുകൾ
എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ - 10 കോടി
യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക് പഠനസഹായം - 10 കോടി
പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അലവൻസ് വർധിച്ചു
ട്രാൻസ്ജെന്റർമാരുടെ മഴവില്ല് പദ്ധതിക്ക് - അഞ്ച് കോടി
വയോമിത്രം പദ്ധതിക്ക് - 27 കോടി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മാറ്റം വ്യക്തം, കേരളത്തിൽ വളർച്ച ബിജെപിക്ക് മാത്രം': വോട്ടുവിഹിത കണക്ക് ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ
നവജാത ശിശുവിൻ്റെ മരണം; റിപ്പോർട്ട് തേടി ജില്ലാ കളക്ടർ, യുവതിയെ വിശദ പരിശോധനയ്ക്ക് മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റും