
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ. നിന്നുകൊണ്ട് യാത്ര അനുവദിക്കില്ലന്ന തീരുമാനം മാറ്റണമെന്നും നിയന്ത്രണം കടുപ്പിച്ചാൽ സർവ്വീസ് നിർത്തി വയ്ക്കേണ്ട സാഹചര്യമെന്നും ബസ്സുടമകൾ പറയുന്നു
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പൊതുഗതാഗതത്തിലും നിയന്ത്രണമേർപ്പെടുത്തിയത്. എന്നാൽ ഇരുന്നു മാത്രം ബസ്സിൽ യാത്രചെയ്താൽ മതിയെന്ന നിർദ്ദേശം അപ്രായോഗികമെന്നാണ് ബസ്സുടമകളുടെ പക്ഷം. മുഴുവൻ സീറ്റുകളിലും ആളെയിരുത്തി ശേഷം സർവ്വീസ് തുടങ്ങുമ്പോൾ , വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പറ്റാതാകും.
നിൽക്കുന്ന യാത്രക്കാരുടെ എണ്ണം ഉൾപ്പെടെ നൽകിയാണ് നികുതി ഒടുക്കുന്നത്. അധികമാളെ കയറ്റിരുതെന്ന തീരുമാനം കെഎസ്ആർടിസിക്ക് ഉൾപ്പെടെ വൻ വരുമാന നഷ്ടമാണുണ്ടാക്കുകയെന്നും ഇരുട്ടടിയെന്നും സ്വകാര്യ ബസ്സുടമകൾ പറയുന്നു. സ്ഥിതി തുടർന്നാൽ ബസ്സുകൾ നിർത്തിയിടേണ്ടി വരും.
ഇന്ധന വില വർദ്ധനയുണ്ടാക്കിയ പ്രതിന്ധിയിൽ നിന്ന് കരകയറുന്നതിനിടെ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവ ശ്യപ്പെട്ട് മുഖ്യമന്ത്രിക്കുൾപ്പെടെ പരാതിനൽകാനൊരുങ്ങുകയാണ് ബസ്സുടമകൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam