പി എസ് സി പരീക്ഷാ തട്ടിപ്പ്: പിഎസ് സി ചെയർമാനെ പ്രതിചേർക്കാൻ സാധ്യത, നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനം

Published : Nov 05, 2026, 07:24 PM IST
kerala psc

Synopsis

പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ അംഗങ്ങളുടെയും സെക്രട്ടറിയുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ ചെയർമാൻ പ്രതിപ്പട്ടികയിൽ ഉൾപ്പെടാൻ സാധ്യത. ചോദ്യം ചെയ്യലിന് ഹാജരാകാത്ത ചെയർമാനെ ക്രൈം ബ്രാഞ്ച് വീണ്ടും വിളിപ്പിക്കും.

തിരുവനന്തപുരം : പരീക്ഷാത്തട്ടിപ്പിൽ പിഎസ് സി ചെയർമാനെ പ്രതിചേർക്കാൻ സാധ്യത. അംഗങ്ങളിൽ ചിലരും സെക്രട്ടറിയും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ നിയമോപദേശത്തിന് ശേഷമാകും ക്രൈം ബ്രാഞ്ചിൻറെ അന്തിമ തീരുമാനം. ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന സതീഷിനെ പഴിച്ചാണ് അഡീഷനൽ സെക്രട്ടറി ആർ ഹരി മൊഴി നൽകിയത്.

പുറത്താക്കണമെന്ന മുൻ ഗവർണ്ണറുടെ ശുപാർശ ഒരുവശത്ത്. ശുദ്ധീകരണം ഉറപ്പെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് മറുവശത്ത്. അതിനിടെയാണ് ചെയർമാൻ പ്രതിപ്പട്ടികയിലേക്ക് എത്താനുള്ള സാധ്യത കൂടുന്നത്. ചെയർമാനെ കുരുക്കുന്ന രീതിയിലാണ് ചില അംഗങ്ങളും പിഎസ് സി സെക്രട്ടറിയും നൽകിയ മൊഴികൾ. ചോദ്യപേപ്പർ തയ്യാറാക്കുന്നവരുടെ പാനൽ നിശ്ചയിക്കുന്നത് ചെയർമാനാണ്. എഴുത്തുപരീക്ഷാ മൂല്യനിർണ്ണയം നടത്തുന്നവരെ തീരുമാനിക്കുന്നതും ചെയർമാൻ നേരിട്ട് തന്നെ എന്നൊക്കെയാണ് മൊഴികൾ.

നിർണ്ണായകമായ പല തീരുമാനങ്ങളും കൂട്ടായ ആലോചനയില്ലാതെ സെക്രട്ടറിയെ അറിയിക്കാതെ സ്വന്തം നിലക്ക് എംആർ ബൈജു എടുക്കുന്നുവെന്നാണ് മൊഴികൾ. ചെയർമാനും അറസ്റ്റിലുള്ള ആർ ഹരിയും തമ്മിലുള്ള ബന്ധം ഇതിനകം വ്യക്തമാണ് രണ്ടുപേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനായിരുന്നു ഇന്നലെ ക്രൈം ബ്രാഞ്ച് നീക്കം. പക്ഷെ ചെയർമാൻ സഹകരിച്ചില്ല. ഹൈക്കോടതിയുടെ അന്തിമവിധി വരട്ടെയെന്നും ഇന്നലെ ഔദ്യോഗിക തിരക്കുകളുണ്ടെന്നുമായിരുന്നു വാദം. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ചെയർമാന് നോട്ടീസ് നൽകും. ചെയർമാനെയും ഹരിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ശ്രമം.

അതിന് ശേഷം നിയമോപദേശം തേടിയാകും പ്രതിയാക്കുന്നതിൽ അന്തിമതീരുമാനം. സതീഷ് കീഴ് ഉദ്യോഗസ്ഥരെ പഴിച്ചപ്പോൾ ഹരി സതീഷിനെ കുറ്റപ്പെടുത്തിയാണ് മൊഴി നൽകിയത്. കമ്പ്യൂട്ടർ വിദഗ്ധനായ സതീഷ് പറഞ്ഞത് തനിക്ക് കമ്യൂപ്പർ പരിജ്ഞാനം ഇല്ലെന്ന വാദം. പത്ത് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതിരുന്നത് സാങ്കേതിക പിഴവാണെന്ന സതീഷിൻറെ വാദം ക്രൈം ബ്രാഞ്ച് തള്ളുകയാണ്. ഒഴിവാക്കൽ ബോധപൂർവ്വമാണെന്നാണ് വിലയിരുത്തൽ. പിഎസ് സി ആസ്ഥാനത്തെത്തി സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തെളിവെടുപ്പിലാണ് ഈ കണ്ടെത്തൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

‘കതിര്‍’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ, വെർച്വൽ ലോകത്തുനിന്ന് മണ്ണിലേക്കിറങ്ങാൻ കുട്ടികളോട് ആഹ്വാനം
മിനി കൂപ്പ‍ർ അപകടത്തിൽ അമിത വേഗത സ്ഥിരീകരിച്ച് കാർ കമ്പനി, ഇടിച്ച സമയത്തെ വേഗത 144 കി.മീ; നിർണായക റിപ്പോർട്ട് കൈമാറി