അതീവ ജാ​ഗ്രതയോടെ സംസ്ഥാനത്തെ ഡാം മാനേജ്മെന്‍റ്; പ്രധാന ഡാമുകളുടെ സ്ഥിതി ഇതാണ്

By Web TeamFirst Published Aug 5, 2022, 6:31 PM IST
Highlights

ഒരാഴ്ചയായി തുടരുന്ന മഴയ്‌ക്കുശേഷം പ്രധാന ഡാമുകളിൽ ഇപ്പോഴത്തെ അവസ്ഥ എന്ത്? എന്ന് പരിശോധിക്കാം.

തിരുവനന്തപുരം: അറുപതിലേറെ ഡാമുകൾ ഉള്ള കേരളത്തിൽ ഓരോ മഴക്കാലവും ആശങ്കയുടേതാണ്. ഒരാഴ്ചയായി തുടരുന്ന മഴയ്‌ക്കുശേഷം പ്രധാന ഡാമുകളിൽ ഇപ്പോഴത്തെ അവസ്ഥ എന്ത്? എന്ന് പരിശോധിക്കാം.

ഇടുക്കി

ഡാമുകളുടെ ജില്ലയായ ഇടുക്കിയിൽ അഞ്ച് അണക്കെട്ടുകളിൽ റെഡ് അലേർട്ട്. പൊന്മുടി, ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള ഡാമുകളിൽ ആണ് റെഡ് അലേർട്ട്. ഇടുക്കി ഡാമിൽ ഇപ്പോഴും ബ്ലൂ അലേർട്ട് മാത്രം. കേരളത്തിന് എന്നും ആശങ്കയാവുന്ന മുല്ലപ്പെരിയാറിൽ മുല്ലപ്പെരിയാറില്‍ നാല് ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം പത്തായി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.70 അടിയായി. 

തൃശ്ശൂര്‍

തൃശൂരിൽ പെരിങ്ങൽക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ ഓറഞ്ച് അലേർട്ടാണ്. പറമ്പിക്കുളത്തുനിന്ന് തുറന്നുവിടുന്ന  വെള്ളം അളവ് കുറച്ചതോടെ ചാലക്കുടിയിൽ ആശങ്ക ഒഴിയുന്നു. പൊരിങ്ങൽക്കുത്ത്, പീച്ചി, ചിമ്മിനി, വാഴാനി, മലമ്പുഴ ഡാമുകളിൽ അപകടനിലയില്ല.  ചാലക്കുടിയും ഭാരതപ്പുഴയും ഇപ്പോഴും അപകട നിലയ്ക്ക് താഴെ. നദീതീരങ്ങളിൽ ജാഗ്രത തുടരുന്നു.  

പാലക്കാട് 

മലമ്പുഴ ഡാമിൽ നാല് ഷട്ടറുകൾ ഇന്ന് തുറന്നു. കാഞ്ഞിരപ്പുഴയിൽ മൂന്നു ഷട്ടറുകൾ തുറന്നിരിക്കുന്നു മാമംഗലം ഡാമിൽ ആറ് സ്പിൽവേ ഷട്ടറുകളും തുറന്നിരിക്കുന്നു പോത്തുണ്ടി ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ തുറന്നിരിക്കുന്നു തമിഴ്നാട് ആളിയാർ ഡാമിൻറെ ഏഴ് ഷട്ടറുകൾ തുറന്നിരിക്കുന്നു മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലേർട്ട് ആണ്. എവിടെയും അപകടസാഹചര്യമില്ല, ജാഗ്രത തുടരുന്നു.

മഴക്കെടുതി രൂക്ഷം, രണ്ട് എൻഡിആർഎഫ് സംഘങ്ങൾ കൂടി കേരളത്തിലേക്ക്, പൊൻമുടിയിൽ വീണ്ടും മണ്ണിടിച്ചിൽ

മഴ ഭീഷണി തുടരുന്നു

അതേ സമയം ഇന്ന്  കേരളത്തില്‍ അങ്ങോളമിങ്ങോളം അതിതീവ്ര മഴയ്ക്ക് കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ വരും ദിവസങ്ങളിലും മഴ ഭീഷണി തുടരുന്നു എന്നാണ് മുന്നറിയിപ്പ്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാ പ്രദേശ് തീരത്തിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിന് പുറമേ മധ്യ കർണാടകക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നതാണ് കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് കാരണമായേക്കാം. 

ഓഗസ്റ്റ് 7 തീയതിയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ നിരീക്ഷണം. ഇതോടെ കേരളത്തിൽ ആഗസ്റ്റ്  6 മുതൽ 9 വരെ വ്യാപക മഴും ഒറ്റപ്പെട്ട ശക്തമായ മഴയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ജലനിരപ്പ് 137.70 അടി: മുല്ലപ്പെരിയാറില്‍ നാല് ഷട്ടറുകള്‍ കൂടി തുറന്നു, ആകെ തുറന്ന ഷട്ടറുകളുടെ എണ്ണം പത്തായി

click me!