രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത 

Published : Jan 19, 2025, 01:50 AM IST
രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത 

Synopsis

തെക്കേ ഇന്ത്യയിൽ കിഴക്കൻ കാറ്റ് ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം അറബികടലിൽ എംജെഒ സാന്നിധ്യവും പസഫിക്ക് സമുദ്രത്തിൽ ലാനിന സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. 

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവൻ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി കാരണമാണ് മഴക്ക് സാധ്യത. തെക്കേ ഇന്ത്യയിൽ കിഴക്കൻ കാറ്റ് ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം അറബികടലിൽ എംജെഒ സാന്നിധ്യവും പസഫിക്ക് സമുദ്രത്തിൽ ലാനിന സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. തെക്കൻ, മധ്യകേരളത്തിലെ മലയോര മേഖലകളിലായിരിക്കും മഴ സാധ്യത കൂടുതൽ. 

PREV
Read more Articles on
click me!

Recommended Stories

'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ': പിണറായി
കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു