സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഇന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

09:11 AM (IST) Jul 06
എറണാകുളത്ത് എളവൂർ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ മറിഞ്ഞു. ചാലക്കുടി ഭാഗത്ത് നിന്നും അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് മീഡിയൻ മറികടന്ന് എതിർ ദിശയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. രാവിലെ 7 30 മണിയോടെയായിരുന്നു അപകടം
09:06 AM (IST) Jul 06
വയനാട്ടിൽ മഴ തുടരുന്നു. പുഴകളിൽ ജലനിരപ്പ് ഉയരുന്നു. നൂൽപ്പുഴ പഞ്ചായത്തിൽ കല്ലൂർ പുഴ കരകവിഞ്ഞു. സമീപത്തെ പുഴങ്കുനി ആദിവാസി കോളനിയിൽ ഉള്ളവരെ ക്യാമ്പിലേക്ക് മാറ്റിയേക്കും.
09:06 AM (IST) Jul 06
ഇന്നും കടലാക്രമണ സാധ്യതയെന്നും വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ തീരത്ത് ജാഗ്രത വേണമെന്നും മുന്നറിയിപ്പ്. 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാല ഉണ്ടാകാന്‍ സാധ്യതയുണ്ട്.
08:58 AM (IST) Jul 06
കണ്ണൂർ ജില്ലയിൽ ഇന്നലെ രാത്രിയിൽ മഴകുറഞ്ഞെങ്കിലും രാവിലെ വീണ്ടും മഴ ശക്തിപ്പെട്ടു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പാത വികസന പ്രവർത്തി നടക്കുന്ന എളയാവൂരിൽ മണ്ണിടിചിലിനെ തുടർന്ന് രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മലയോര മേഖലയിൽ രാത്രി യാത്ര നിരോധനമുണ്ട്. ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു.
08:57 AM (IST) Jul 06
ആലപ്പുഴ ജില്ലയില്‍ രാത്രിയിൽ കാര്യമായ മഴ ഉണ്ടായിട്ടില്ല. തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികൾ മുറിച്ച് കടലിലേക്ക് വെള്ളം ഒഴുക്കിവിടുന്നത് തുടങ്ങിയതിനാൽ വെള്ളക്കെട്ട് കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. പ്രകൃതി ക്ഷോഭത്തില്‍ 127 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി.
08:55 AM (IST) Jul 06
ഇടുക്കിയില്‍ നാല് ഡാമുകളുടെ ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. മലങ്കര ഡാമിന്‍റെ നാലു ഷട്ടര്‍ 70 സെന്‍റീമീറ്റര്‍ വീതവും പാംപ്ല ഡാമിന്‍റെ രണ്ടു ഷട്ടറുകളുമായി 90 സെന്‍റീമീറ്ററും കല്ലാര്‍കുട്ടി ഡാമിന്‍റെ ഒരുഷട്ടര്‍ 60 സെന്‍റീമീറ്ററും മൂന്നാര്‍ ഹെഡ് വര‍്ക്സ് ഡാമിന്‍റെ ഒരു ഷട്ടര്‍ 10 സെന്റീമീറ്ററും
08:54 AM (IST) Jul 06
പത്തനംതിട്ട ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. മണിമലയാർ കരകവിഞ്ഞത് കാരണം തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ കൂടുതൽ ഇടങ്ങളിൽ വെള്ളം കയറി. രാത്രിയും അഗ്നി രക്ഷാസംഘം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
08:54 AM (IST) Jul 06
രാത്രി മിക്കയിടത്തും മിതമായ തോതിലുള്ള മഴയാണ് പെയ്തത്. ഇന്നും ഏറ്റവ് കൂടുതൽ മഴ ലഭിച്ചത് പീരുമേട് ആണ്, 109 മില്ലി മീറ്റർ. ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
08:53 AM (IST) Jul 06
ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളത്തിന്റെ വരവും കുറഞ്ഞു. പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് ഉയർന്ന് തന്നെ നില്‍ക്കുകയാണ്. മീനച്ചിലാറ്റിലും, മണിമലയാറ്റിലും ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. രാത്രി 5 താലൂക്കുകളിലും കാര്യമായ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 27 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
08:52 AM (IST) Jul 06
കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മലപ്പുറത്ത് പൊന്നാനി താലൂക്കിലും അവധി പ്രഖ്യാപിച്ചു. എം ജി സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. അതേസമയം, പിഎസ്‍സി പരീക്ഷകൾക്ക് മാറ്റമില്ല. Read More
08:51 AM (IST) Jul 06
സംസ്ഥാനത്ത് അതിജാഗ്രത തുടരുന്നു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.