
ദില്ലി: കേരളത്തിലെ (Kerala) പ്രളയ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). സാധ്യമായ എല്ലാ പിന്തുണയും കേരളത്തിന് നല്‍കുമെന്ന് അമിത് ഷാ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയെ അയച്ചു കഴിഞ്ഞു. എല്ലാവരുടെയും സുരക്ഷക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, കേരളത്തിൽ ന്യൂനമർദ്ദം ദുർബലമായിയെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ മഹാപാത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ന് മുതൽ അതി തീവ്രമഴക്കുള്ള സാഹചര്യമില്ല. ഇന്ന് നേരിയ മഴയ്ക്കുള്ള സാഹചര്യമേ ഉള്ളു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്തേക്കാം. ഒക്ടോബർ 20 നും 21 നും തമിഴ്നാടിനോട് ചേർന്ന മലയോര മേഖലയിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥാവ്യതിയാനം കേരളത്തെയും ബാധിക്കുന്നുണ്ട്. മണ്ണിടിച്ചിൽ മുൻകൂട്ടി അറിയാനുള്ള സംവിധാനം സംസ്ഥാനത്ത് ആവശ്യമാണ്. ജിയോളജി വകുപ്പ് അതിനായുള്ള ശ്രമത്തിലാണെന്നും മൃത്യുഞ്ജയ മൊഹാപാത്ര പറഞ്ഞു.
Also Read: നാശം വിതച്ച പെരുമഴ; മഴ കുറയുന്നു, ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത|Kerala Rain Live Updates
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam