കേരളത്തിൽ ഇന്ന് 08 ജൂലൈ 2023 വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത. തുടർന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

10:47 AM (IST) Jul 08
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. കോഴിക്കോട് തിരയിൽപ്പെട്ട് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ അയ്യൻകുന്നിൽ വീട്ടിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു. അപ്പർ കുട്ടനാട്ടിൽ കൂടുതൽ ദുരിതാശ്വാസക്യാന്പുകൾ തുറന്നു. വടക്കൻ ജില്ലകളിൽ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
10:44 AM (IST) Jul 08
ഏക സിവിൽ കോഡിൽ നിന്ന് ചില ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കിയേക്കും. ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കുമെന്ന ഉറപ്പ് ആഭ്യന്തരമന്ത്രി നല്കിയെന്ന് നാഗാലാൻഡിലെ ഭരണപക്ഷ നേതാക്കൾ അറിയിച്ചു.ഏക സിവില്‍ കോഡില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് നാഗാലാൻഡ് മുഖ്യമന്ത്രി ഉൾപ്പെട്ട സംഘം അമിത് ഷായെ കണ്ട് ഇക്കാര്യത്തിൽ ചർച്ച നടത്തിയത്. ഇതിന് പിന്നാലെയാണ് തങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചെന്ന വിവരം പുറത്ത് വിട്ടത്. ഫെഡറല്‍ തത്വങ്ങള്‍ക്കും, മതേതരത്വതത്തിനും എതിരാണെന്ന നിലപാടുയര്‍ത്തി നാഗാലന്‍ഡിലെ ഭരണകക്ഷിയായ എന്‍ഡിപിപി സിവില്‍ കോഡിനെ എതിര്‍ത്തിരുന്നു.
10:43 AM (IST) Jul 08
തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള തന്റെ സ്വകാര്യബിൽ ചോർത്തി വിവാദമുണ്ടാക്കിയതിൽ ദുരൂഹതയാരോപിച്ച് ഹൈബി ഈഡൻ എംപി. കേന്ദ്ര സർക്കാരിന് നൽകിയ ബിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ചോർത്തി വിവാദമാക്കിയതിൽ ദുരൂഹയുണ്ടെന്ന് ഹൈബി ഈഡൻ ആരോപിച്ചു. വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോഴായിരുന്നു ഹൈബിയുടെ പ്രതികരണം. READ MORE
10:42 AM (IST) Jul 08
ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വ്യാപക അക്രമം. ബിജെപി, കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ആക്രമണങ്ങളിൽ തങ്ങളുടെ മൂന്ന് പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
കൂടുതൽ ഇവിടെ വായിക്കാം ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞടുപ്പിനിടെ അക്രമം; 3 പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ടിഎംസി,ബൂത്തുകളിൽ ഗവർണറുടെ സന്ദർശനം
10:41 AM (IST) Jul 08
കേരളത്തിൽ ഇന്ന് (08 ജൂലൈ 2023) വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത. തുടർന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
പുറപ്പെടുവിച്ച സമയം 10.00 AM 08.07.2023
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മിതമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.