സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ മഴ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Published : May 16, 2026, 06:49 AM IST
kerala rain

Synopsis

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളില്‍ മറ്റന്നാള്‍ യെല്ലോ അലർട്ടായിരിക്കും. അതേസമയം, ഇത്തവണ കാലവർഷം നേരത്തെയെത്തും. ഈമാസം 26ഓടെ കേരളത്തിൽ തെക്ക്, പടിഞ്ഞാറൻ കാലവർഷം എത്തിച്ചേർന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്. സാധാരണ ജൂൺ 1നാണ് കേരളത്തിൽ കാല‍വർഷ സീസൺ തുടങ്ങാറുള്ളത്. കഴി‍ഞ്ഞ വർഷം മെയ് 24ന് കാലവർഷം കേരളാ തീരം തൊട്ടിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സതീശൻ മന്ത്രിസഭയിൽ ആരൊക്കെയെന്ന് ഇന്ന് അറിയാം; ചെന്നിത്തലയുടെ കാര്യത്തിൽ സസ്പെൻസ്, മന്ത്രിമാരുടെ പട്ടിക നാളെ ഗവർണ്ണർക്ക് കൈമാറും
അസാധാരണ സംഭവം! മീറ്ററിൽ നിന്ന് ഡോറിന്‍റെ ഹാൻഡിലിലേക്ക് വൈദ്യുതി കടത്തിവിട്ട് അപായപ്പെടുത്താൻ ശ്രമം, വീട്ടിലുണ്ടായിരുന്നത് അമ്മയും രണ്ടും മക്കളും