
തിരുവനന്തപുരം: റബറിന്‍റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിച്ചു. 200 രൂപയിൽ നിന്ന് 250 രൂപ ആയിട്ടാണ് വർദ്ധിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനം ഉത്തരവായി. ഉത്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ താങ്ങുവിലയും വർധിപ്പിക്കണമെന്ന് കർഷകരും റബ്ബർ ഉത്പാദക സംഘങ്ങളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഈ ആവശ്യം പരിഗണിച്ച് സർക്കാർ, റബ്ബറിന്‍റെ വിലയിടിവിൽ നിന്നും റബ്ബർ കർഷകരെ സഹായിക്കാനായി ആരംഭിച്ചിട്ടുള്ള റബ്ബർ പ്രൊഡക്ഷൻ ഇൻസെന്‍റീവ് സ്കീം പ്രകാരമുള്ള താങ്ങുവിലയാണ് 200 ല്‍ നിന്ന് 250 ആയി വർധിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam