
കണ്ണൂർ: കണ്ണൂർ ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ ആത്മഹത്യ കേസിലെ പ്രതിയായ ഡോ റാമിന്‍റെ അറസ്റ്റ് വൈകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഇതുപോലെ പ്രധാനപ്പെട്ട കേസിൽ പൊലീസ് ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ കോടതി എന്തെങ്കിലും ചെയ്യണമെങ്കിൽ കോടതി വടിയെടുക്കണമെന്നും കുറ്റപ്പെടുത്തി. അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചോദ്യം ചെയ്ത് നിതിൻ രാജിന്‍റെ കുടുംബം നൽകിയ ഹർജി പരിഗണിച്ചപ്പോഴായിരുന്നു വിമർശനം. പഠിക്കാൻ വിട്ട സ്ഥലത്താണ് വിദ്യാർത്ഥിയെ അധ്യാപകൻ ബുദ്ധിമുട്ടിച്ചത്. എന്നിട്ടും അയാൾ കുറേ നാൾ ഒളിവിൽ കഴിഞ്ഞെന്നും കോടതി വിമർശിച്ചു.
നിതിൻ രാജ് ജീവനൊടുക്കി മൂന്നു മാസം പിന്നിടുമ്പോളാണ് കേസിലെ പ്രധാന പ്രതിയായ ഡോക്ടർ എം കെ റാം പിടിയിലാകുന്നത്. കർണാടകയിലെ കുടകിൽ ഒളിവിൽ കഴികയായിരുന്ന റാമിനെ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേറിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയാണ് പിടികൂടിയത്. കണ്ണൂരിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച റാമിനെ ക്രൈം ബ്രാഞ്ച് എസ് പി യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യ്തു. നിതിന്‍ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നാണ് റാം അന്വേഷണ സംഘത്തിന് മൊഴി നല്ഡിയത്. വകുപ്പ് മേധാവി എന്ന നിലയില്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികളെ ശാസിച്ചിട്ടുണ്ടെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം അന്വേഷണ സംഘത്തോട് പറഞ്ഞു.. മുൻ കൂർ ജാമ്യപേക്ഷ സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് റാമിനായി ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയത്. താടി വെച്ചു രൂപം മാറിയ റാം സ്വന്തം നാടായ ആന്ധ്ര പ്രദേശിലെ ചിറ്റൂരിലും ഗുണ്ടൂരിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് കുടകിലേക്ക് കടന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ രണ്ടു സഹായികൾക്കൊപ്പമായിരുന്നു ഒളിവ് ജീവിതം. റാം പിടിയിലായതിൽ സന്തോഷമുണ്ടെന്നും കുറ്റക്കാരായ മറ്റധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നും നിതിന്‍റെ കുടുംബം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam