Latest Videos

'സാമ്പത്തിക വിഹിതം നൽകുന്നില്ല എന്ന കേരളത്തിന്റെ വാദം തെറ്റ്'; കേരള സർക്കാരിനെതിരെ വിമർശനവുമായി മോദി

By Web TeamFirst Published Apr 21, 2024, 9:43 AM IST
Highlights

കേന്ദ്രം സാമ്പത്തിക വിഹിതം നൽകുന്നില്ല എന്ന കേരളത്തിന്റെ വാദം തെറ്റാണ്. യുപിഎ കാലത്ത് വിഹിതമായി കേരളത്തിന് നൽകിയത് 46,000 കോടി രൂപയാണ്. 

ദില്ലി: കേന്ദ്രം സാമ്പത്തിക വിഹിതം നൽകാതെ ഞെരുക്കുന്നു എന്ന കേരളത്തിന്റെ വാദം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിഎ ഭരണകാലത്ത് കേരളത്തിന് 46,000 കോടി നൽകിയ ഇടത്ത് ഇപ്പോഴത്തെ സർക്കാർ ഒരുലക്ഷത്തി അൻപതിനായിരം കോടി രൂപ നൽകിയെന്ന് മോദി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരള സർക്കാരിനെതിരെ പ്രതികരിച്ചത്. 

കേന്ദ്രം സാമ്പത്തിക വിഹിതം നൽകുന്നില്ല എന്ന കേരളത്തിന്റെ വാദം തെറ്റാണ്. യുപിഎ കാലത്ത് വിഹിതമായി കേരളത്തിന് നൽകിയത് 46,000 കോടി രൂപയാണ്. ഈ സർക്കാർ ഒന്നര ലക്ഷം കോടി രൂപ സംസ്ഥാന വിഹിതമായി നൽകി. കേസിനുപോയ കേരള സർക്കാർ സുപ്രീംകോടതിയുടെ ശകാരം ഏറ്റുവാങ്ങിയെന്നും കേന്ദ്രത്തിനെതിരെ കോടതികയറുക എന്നത് ഫാഷനായിമാറിയെന്നും മോദി പറഞ്ഞു. കുടുംബവാഴ്ചയിലും അഴിമതിയിലും ബിഹാറിലെ രാഷ്ട്രീയക്കാരെപോലും തോൽപിക്കുന്ന തരത്തിലാണ് കേരളത്തിലെ പിണറായി സർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തെക്കുറിച്ച് വ്യക്തതയുണ്ട്. പിണറായിക്കെതിരായ ആരോപണങ്ങളിൽ മോദി ശക്തമായ നടപടി എടുക്കുന്നില്ല എന്ന ആരോപണത്തിൽ കഴമ്പില്ല. സ്വതന്ത്ര അന്വേഷണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.  

മുൻകാലത്ത് സിപിഎമ്മിനെതിരെ കുടുംബവാഴ്ച ആരോപണം ഉണ്ടാകാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പിണറായി സർക്കാർ കുടുംബവാഴ്ചയിലും അഴിമതിയിലും ആണ്ടുപോയി. കുടുംബവാഴ്ചയിലും അഴിമതിയിലും ബീഹാറിലെ രാഷ്ട്രീയക്കാരെപോലും തോൽപ്പിക്കുന്ന തരത്തിലാണിപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്നും മോദി പറഞ്ഞു. ഇതിനിടെ, പ്രധാനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖം ദേശീയ തലത്തിലും ചര്‍ച്ചയായി. വയനാട്ടിൽ നിന്ന് രാഹുൽ ഒളിച്ചോടും എന്ന അഭിമുഖത്തില്‍ മോദി നടത്തിയ പരാമർശം ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

വേനല്‍ മഴയും കാറ്റും; മരങ്ങള്‍ കടപുഴകി വീണ് നാശനഷ്ടം, നാല് വീടുകളും വൈദ്യുത പോസ്റ്റുകളും തകർന്നു

https://www.youtube.com/watch?v=uyZ_dB7mvm0&t=12s

click me!