കേരളത്തിലെ പ്രഥമ വയോജന കമ്മീഷൻ ചുമതലയേൽക്കുന്നു; എൽഡിഎഫ് സർക്കാറിന്റെ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്കെന്ന് മന്ത്രി

Published : Sep 02, 2025, 05:08 PM IST
Old man

Synopsis

കേരളത്തിലെ ആദ്യത്തെ വയോജന കമ്മീഷൻ സെപ്റ്റംബർ 3 ന് ചുമതലയേൽക്കും. കെ. സോമപ്രസാദ് ചെയർപേഴ്‌സണായ അഞ്ചംഗ കമ്മീഷനാണ് രൂപീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം: വയോജനരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച വലിയൊരു സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് രാജ്യത്താദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷൻ സെപ്തംബർ മൂന്ന് ബുധനാഴ്ച ചുമതലയേൽക്കും. മുൻ രാജ്യസഭാംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിലടക്കം പല മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച സാമൂഹ്യ പ്രവർത്തകനുമായ കെ സോമപ്രസാദ് ചെയർപേഴ്‌സണായ അഞ്ചംഗ കമ്മീഷനാണ് ബുധനാഴ്ച സ്ഥാനമേൽക്കുന്നത്. തിരുവനന്തപുരത്ത് ഗവ. സെക്രട്ടറിയറ്റിലെ ദർബാർ ഹാളിൽ രാവിലെ പതിനൊന്നിനു നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങും കമ്മീഷൻ അംഗങ്ങൾക്കുള്ള ആശംസാ സമ്മേളനവും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

 സോമപ്രസാദിനു പുറമെ, വയോജനക്ഷേമ പ്രവർത്തനങ്ങളിലെ നേതൃസ്വരമായി കാൽ നൂറ്റാണ്ടോളമായി പ്രവർത്തിച്ചു പോരുന്ന, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ജനറൽ സെക്രട്ടറി കൂടിയായ,  അമരവിള രാമകൃഷ്ണൻ, വനിതാ കമ്മീഷൻ അംഗമെന്ന നിലയിലും സാമൂഹ്യപ്രവർത്തകയെന്ന നിലയിലും ശ്രദ്ധേയമായ സംഭാവനകൾക്കുടമയായ  ഇ എം രാധ, ഗ്രന്ഥകാരനും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കിംഗ് പ്രസിഡന്റുമായ കെ എൻ കെ നമ്പൂതിരി (കെ എൻ കൃഷ്ണൻ നമ്പൂതിരി), സർവ്വാദരണീയനായ മുൻ കോളേജ് അധ്യാപകനും, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് - എം ജി സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗം തുടങ്ങി നിരവധി നിലകളിൽ മികച്ച പാരമ്പര്യമുള്ള പൊതുപ്രവർത്തകനായ പ്രൊഫ. ലോപസ് മാത്യു എന്നിവരാണ് പ്രഥമ കേരള സംസ്ഥാന വയോജന കമ്മീഷൻ അംഗങ്ങളായി സ്ഥാനമേൽക്കുക.

വയോജനങ്ങളുടെ ക്ഷേമവും അവകാശവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും വയോജനങ്ങളുടെ പുനരധിവാസത്തിന് സഹായങ്ങൾ ലഭ്യമാക്കാനുമാണ് കമ്മീഷൻ നിലവിൽ വരുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. അവഗണനയും ചൂഷണവും അനാഥത്വവുമടക്കമുള്ള വയോജനങ്ങളുടെ ജീവിത പ്രയാസം സംബന്ധിച്ച് വർദ്ധിച്ചു വരുന്ന ആശങ്കകൾ അഭിസംബോധന ചെയ്യാനുള്ള കമ്മീഷൻ രൂപീകരിക്കുന്നതിലൂടെ കേരളം രാജ്യത്തിന് മുന്നേ നടക്കുകയാണ് - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

സ്ഥാനാരോഹണച്ചടങ്ങിൽ അഡ്വ. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം പി, മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ അധ്യക്ഷൻ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ, സമിതി അംഗങ്ങളായ പി അബ്ദുൾ ഹമീദ് എം എൽ എ, സി കെ ഹരീന്ദ്രൻ എം എൽ എ, അഹമ്മദ് ദേവർകോവിൽ എം എൽ എ, ജോബ് മൈക്കിൾ എം എൽ എ, കെ പി മോഹനൻ എം എൽ എ,  പി മമ്മിക്കുട്ടി എം എൽ എ, ടി ജെ വിനോദ് എം എൽ എ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി സന്നിഹിതരാവും. സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി  അദീല അബ്ദുള്ള ഐഎഎസ് സ്വാഗതവും സാമൂഹ്യനീതി ഡയറക്ടർ അരുൺ എസ് നായർ നന്ദിയും പറയും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജനവാസ മേഖലയിൽ കരടിയും കുട്ടി കരടിയും; ഭക്ഷണം തേടി ഇറങ്ങിയതാവാമെന്ന് വനംവകുപ്പ്
മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദനം; അധ്യാപകനെതിരെ പൊലീസ് കേസ്