ആദ്യ മിനുറ്റുകളാണ് മരണവും ജീവനും തമ്മിലെ അതിര്‍വരമ്പ്, അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങൾ വര്‍ധിക്കുന്നു, 'സിപിആര്‍ പാഠ്യവിഷയമാക്കണം'

Published : Sep 02, 2025, 04:13 PM ISTUpdated : Sep 02, 2025, 05:16 PM IST
BP and Heart Attack

Synopsis

യുവജനങ്ങളിൽ വർദ്ധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളെക്കുറിച്ച് KGMOA ആശങ്ക പ്രകടിപ്പിച്ചു.

തിരുവനന്തപുരം: യുവജനങ്ങളിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളിൽ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.) ആശങ്ക രേഖപ്പെടുത്തി. അപ്രതീക്ഷിത ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തരമായി നൽകേണ്ട കാർഡിയോ പൾമനറി റീസസിറ്റേഷൻ (CPR) പോലുള്ള ജീവൻരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകണമെന്ന് കെജിഎംഒഎ സർക്കാരിനോട് ആവശ്യപ്പെട്ടു.

സമയബന്ധിതമായി നൽകുന്ന സിപിആർ ഒരു ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമാണ്. ഹൃദയസ്തംഭനം ഉണ്ടായാൽ ആദ്യത്തെ ഏതാനും മിനിറ്റുകൾക്കുള്ളിൽത്തന്നെ നൽകുന്ന ചികിത്സയാണ് ജീവനും മരണത്തിനും ഇടയിലുള്ള അതിർവരമ്പ് നിർണ്ണയിക്കുന്നത്. അതിനാൽ, സിപിആർ പരിശീലനം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർക്ക് നൽകണമെന്ന് കെജിഎംഒഎ. ആവശ്യപ്പെടുന്നു.

കെജിഎംഒഎയുടെ പ്രധാന ആവശ്യങ്ങൾ

  • പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക: ഹൈസ്കൂളുകളിലും ഹയർ സെക്കണ്ടറി സ്കൂളുകളിലും കോളേജുകളിലും സി.പി.ആർ. ഒരു നിർബന്ധിത വിഷയമാക്കി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.
  • പരിശീലന പരിപാടികൾ: കോളേജുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, റെസിഡൻ്റ്സ് അസോസിയേഷനുകൾ, യുവജന സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ വിവിധ മേഖലകളിലുള്ളവർക്കായി സി.പി.ആർ. പരിശീലന പരിപാടികൾ സംഘടിപ്പിക്കുക.
  • ജീവൻ രക്ഷാ ഉപകരണങ്ങൾ: തിരക്കുള്ള പൊതുസ്ഥലങ്ങളിലും പരിപാടികളിലും പ്രഥമ ശുശ്രൂഷാ കിറ്റുകളും ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (എ.ഇ.ഡി) പോലുള്ള ജീവൻ രക്ഷാ ഉപകരണങ്ങളും ലഭ്യമാക്കണം.
  • ബോധവൽക്കരണം: സി.പി.ആർ. സംബന്ധിച്ച ബോധവൽക്കരണ വീഡിയോകൾ ഉൾപ്പെടെയുള്ള പ്രചരണോപാധികൾ സർക്കാർ തലത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ നടപടി സ്വീകരിക്കണം.

പൊതുജനങ്ങളിൽ സി.പി.ആർ.നെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെയും പരിശീലനം നൽകുന്നതിലൂടെയും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസ്തംഭന മരണങ്ങൾ വലിയൊരളവുവരെ കുറയ്ക്കാൻ സാധിക്കുമെന്ന് കെ.ജി.എം.ഒ.എ. ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് സംഘടന സർക്കാരിന് പൂർണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ