കേരളാ സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

Published : Feb 15, 2021, 05:16 PM IST
കേരളാ സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

Synopsis

സാഹിത്യ അക്കാദമിയുടെ 2019 ലെ വിശിഷ്ടാംഗത്വത്തിന് പി.വൽസലയും വി.പി.ഉണ്ണിത്തിരിയും അർഹരായി. എസ്.ഹരീഷിന്റെ ‘മീശ’നോവൽ വിഭാഗത്തിൽ പുരസ്ക്കാരത്തിന് അർഹമായി. 

തിരുവനന്തപുരം: 2019 ലെ കേരളാ സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. എസ്.ഹരീഷിന്റെ ‘മീശ’നോവൽ വിഭാഗത്തിൽ പുരസ്ക്കാരത്തിന് അർഹമായി. ഹാസ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന്  ഈശ്വരൻ മാത്രം സാക്ഷി എന്ന പുസ്തകത്തിലൂടെ സത്യൻ അന്തിക്കാട് അർഹനായി. 

സാഹിത്യ അക്കാദമിയുടെ 2019 ലെ വിശിഷ്ടാംഗത്വത്തിന് പി.വൽസലയും വി.പി.ഉണ്ണിത്തിരിയും അർഹരായി. 50,000 രൂപയും സ്വർണ്ണപതക്കവും ഫലകവുമാണ് സമ്മാനം. എൻ കെ ജോസ്, പാലക്കീഴ് നാരായണൻ, പി അപ്പുക്കുട്ടൻ, റോസ് മേരി, യൂ കലാനാഥൻ, സി പി അബൂബക്കർ എന്നിവർ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടി. 

അക്കാദമി അവാർഡുകൾ 

കവിത-പി രാമൻ (രാത്രി പന്ത്രണ്ടരയ്ക്ക്  ഒരു താരാട്ട്, എം ആർ രേണുകുമാർ (കൊതിയൻ)

ചെറുകഥ -വിനോയ്​ തോമസ്​ (രാമച്ചി), 

നാടകം -സജിത മഠത്തിൽ (അരങ്ങിലെ മത്സ്യഗന്ധികൾ), 

ജിഷ അഭിനയ (ഏലി ഏലി മാ സബക്താനി), 

സാഹിത്യ വിമർശനം -ഡോ. കെ.എം. അനിൽ (പാന്ഥരും വഴിയമ്പലങ്ങളും), 

വൈജ്ഞാനിക സാഹിത്യം -ജി. മധുസൂദനൻ (നഷ്​ടമാകുന്ന നമ്മുടെ സ്വപ്​നഭൂമി), ഡോ. ആർ.വി.ജി. മേനോൻ
(ശാസ്​ത്ര സാ​ങ്കേതിക വിദ്യകളുടെ ചരിത്രം), 

ജീവചരിത്രം/ആത്മകഥ എം.ജി.എസ്​. നാരായണൻ (ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്​ചകൾ)

യാത്രാവിവരണം -അരുൺ എഴുത്തച്ഛൻ (വിശുദ്ധ പാപങ്ങളുടെ ഇന്ത്യ) 

വിവർത്തനം -കെ. അരവിന്ദാക്ഷൻ (ഗോതമബുദ്ധ​െൻറ പരിനിർവാണം), 

ഹാസസാഹിത്യം- സത്യൻ അന്തിക്കാട്​ (ഈശ്വരൻ മാത്രം സാക്ഷി). 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്