തൊഴിലുറപ്പിന് പോയി കിട്ടിയ പണമാണ് ഈ ചിലങ്ക, ചേര്‍ത്തുപിടിക്കാന്‍ അമ്മയുണ്ട്, സച്ചു പതറില്ലെവിടെയും

Published : Jan 05, 2025, 08:42 PM ISTUpdated : Jan 05, 2025, 09:13 PM IST
തൊഴിലുറപ്പിന് പോയി കിട്ടിയ പണമാണ് ഈ ചിലങ്ക, ചേര്‍ത്തുപിടിക്കാന്‍ അമ്മയുണ്ട്, സച്ചു പതറില്ലെവിടെയും

Synopsis

സച്ചു താണ്ടിയ ജീവിത ദുരിതത്തിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദൂരത്തേക്കാള്‍ ഇരട്ടി ദൂരമുണ്ട്.

കൂലിപ്പണിക്കാരിയായ അമ്മ കൂട്ടിവെച്ച പണം കൊണ്ട് വാങ്ങിയ ചിലങ്കയണിഞ്ഞെത്തിച്ച സച്ചു സതീഷ് കലോത്സവവേദിയിൽ കാഴ്ചവെച്ചത് മികച്ച പ്രകടനം. മത്സരശേഷം പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ട അമ്മക്കും മകനും ഇത് സ്വപ്ന സാക്ഷാത്ക്കാരമാണ്. സച്ചു താണ്ടിയ ജീവിത ദുരിതത്തിന് ഒരു പക്ഷേ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദൂരത്തേക്കാള്‍ ഇരട്ടി ദൂരമുണ്ട്. 

ചേര്‍ത്തുപിടിക്കാന്‍ അമ്മയുള്ളതുകൊണ്ട് അവനെവിടെയും പതറിയില്ല. അമ്മ ബിന്ദുവിന്‍റെ വിയര്‍പ്പ് തുന്നിയിട്ടതാണ് സച്ചുവിന്‍റെ ചിലങ്ക മുതല്‍ സര്‍വതും. അഞ്ച് വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചതോടെയാണ് കുടുംബത്തിന്റെ വലിയ ഭാരം ബിന്ദുവിന്‍റെ തോളിലെത്തിയത്. ഉറച്ച തീരുമാനത്തോടെ അതങ്ങേറ്റെടുത്തു. മകന്റെ പഠനത്തിനൊപ്പം പാഠ്യേതര വിഭാഗത്തിലും ശ്രദ്ധ ചെലുത്തി. മകന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്നാണ് അമ്മ ബിന്ദുവിന് പറയാനുളളത്.

മാർഗംകളി മത്സരം കഴിഞ്ഞ് വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ ദേഹാസ്വാസ്ഥ്യം; വിദ്യാർത്ഥിനി കുഴഞ്ഞുവീണു

കദനകഥകൾ താണ്ടിയ അമ്മയും മകനും കാത്തിരുന്ന നിമിഷമായിരുന്നു സംസ്ഥാന കലോത്സവത്തിലെ വേദി. കാസര്‍കോട് ജില്ലാ കലോത്സവത്തില്‍ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും കേരളനടനത്തിലും തിളങ്ങിയ സച്ചു തിരുവനന്തപുരത്തെ വേദിയിലും നിറഞ്ഞാടി. സച്ചുവിനെ സഹായത്തിനായി അമ്മക്കൊപ്പം പട്ടിക വർഗ്ഗ വികസനവകുപ്പും ജനപ്രതിനിധികളുമെല്ലാമുണ്ട്. കുച്ചിപ്പുടി കഴിഞ്ഞു. ഇനി ഈ മിടുക്കന് ഭരതനാട്യവും കേരളനടനവുവുമുണ്ട്.   

 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ
വീണ്ടും നിരോധിച്ച നോട്ടുകൾ ഗുരുവായൂരപ്പന്; ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 68 നിരോധിച്ച കറൻസികൾ കണ്ടെത്തി