കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ മാറ്റിവെയ്ക്കാനാകില്ല, തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം മുന്നോട്ട് പോകും; സുപ്രീം കോടതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Published : Dec 01, 2025, 05:59 PM ISTUpdated : Dec 01, 2025, 06:12 PM IST
 supreme court stray dogs case

Synopsis

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒന്നിച്ച് മുന്നോട്ടുപോകുമെന്നും നിലവിൽ നടപടികള്‍ മാറ്റിവെയ്ക്കാനാകില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലെ എസ്ഐആറിനെതിരായ ഹര്‍ജികളിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം കമ്മീഷൻ സത്യവാങ്മൂലം നൽകി

ദില്ലി: കേരളത്തിലെ എസ്ഐആർ നടപടികൾ മാറ്റിവെക്കില്ലെന്ന് കേന്ദ്ര തzരഞ്ഞെടുപ്പ് കമ്മീഷൻ. ബിഎൽഒമാരുടെ മരണം എസ്ഐആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും എസ്ഐആറിനെതിരായ ഹർജികൾ തള്ളണമെന്നും ആവശ്യപ്പെട്ട് കമ്മീഷൻ സുപ്രീം കോടതിയിൽ സത്യാവാങ്മൂലം നൽകി. എസ്ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. കേരളത്തിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച സമയത്ത് നിലവിലെ സാഹചര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. കേരളത്തില്‍ എസ്ഐആര്‍ മാറ്റിവക്കേണ്ട സാഹചര്യമില്ലെന്നാണ് സത്യവാങ്മൂലത്തിൽ കമ്മീഷൻ ചൂണ്ടിക്കാട്ടിയത്. 

തദ്ദേശ ഭരണ തെരഞ്ഞെടുപ്പും എസ്ഐആർ നടപടികളും ഒന്നിച്ചു മുന്നോട്ടു പോകുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഏതാണ്ട് പൂര്‍ത്തിയായെന്നും ബിഎൽഒമാരുടെ മരണം ജോലി സമ്മർദ്ദം കൊണ്ടല്ലെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. എസ്ഐആറിനെതിരായ സംസ്ഥാനസർക്കാരിന്‍റെയടക്കം ഹർജികൾ കോടതി ചെലവോടെ തള്ളണമെന്നും സത്യവാങ്മൂലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. 81 ശതമാനം എന്യുമറേഷൻ ഫോമും ഡിജിറ്റൈസ് ചെയ്ത് കഴിഞ്ഞതായും കമ്മീഷൻ കോടതിയെ അറിയിച്ചു. നിലവിലെ എസ്ഐആർ നടപടികൾ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടക്കാൻ നടപടികളെടുത്തിട്ടുണ്ട്. 

എസ്ഐആറിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് ചുമതലയുള്ളവരെ എസ്ഐആറിനായി ഉപയോഗിക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണം. സുഗമമായ എസ്ഐആർ നടത്തിപ്പിന് സർക്കാർ ഭരണപരമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇക്കാര്യം ചീഫ് സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാന കമ്മീഷൻ പറയുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനായി അഭിഭാഷകൻ എംആർ രമേഷ് ബാബുവാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാംഗ്ച്ചി എന്നിവർ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത്.

എസ്ഐആര്‍ സമയക്രമം പുതുക്കി ഒരാഴ്ച അധികസമയം അനുവദിച്ച് കഴിഞ്ഞ ദിവസമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ 81 ശതമാനം അപ്‌ലോഡ് പൂർത്തിയായെന്നും ഡിസംബർ രണ്ടിനകം തീർക്കാനായിരുന്നു പദ്ധതിയെന്നുമാണ് ഇന്നലെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്. സമയക്രമം പുതുക്കിയതോടെ നഗരപരിധിയിലടക്കം കണ്ടെത്താൻ കഴിയാത്ത വോട്ടര്‍മാരെ കണ്ടെത്താൻ കൂടുതൽ സമയം ലഭിക്കുമെന്നും കൂടുതൽ ബിഎൽഒ, ബിഎൽഎ യോഗങ്ങള്‍ ചേരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു. എസ്ഐആര്‍ പ്രക്രിയ കൂടുതൽ കുറ്റമറ്റരീതിയിൽ നടത്താനും ഒരാഴ്ചത്തെ അധിക സമയം സഹായകമാകുമെന്നും പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്താൻ പ്രത്യേക യജ്ഞം നടത്തുമെന്നും ഫോം തിരികെ നൽകാത്തവര്‍ അവസാന നിമിഷം വരെ കാത്തുനിൽക്കാതെ വേഗം നൽകണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്നലെ അറിയിച്ചിരുന്നു.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്