പ്രകോപിതനായി, പിന്നാലെ അശ്ലീല പ്രദര്‍ശനം ന‌ടത്തി ബിഎല്‍ഒ; സംഭവം എസ്ഐആർ ഫോം വിതരണ ക്യാമ്പിനിടെ, നടപടിയെടുത്ത് ജില്ലാ ഭരണകൂടം

Published : Nov 25, 2025, 11:15 AM IST
blo display

Synopsis

മലപ്പുറം തിരൂരില്‍ തൃപ്രങ്ങോടായിരുന്നു സംഭവം. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ബിഎൽഒയാണ് നാട്ടുകാർക്ക് നേരെ പ്രകോപിതനായി അശ്ലീല പ്രദർശനം നടത്തിയത്.

മലപ്പുറം: മലപ്പുറം തിരൂരിൽ എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം. മലപ്പുറം തിരൂരില്‍ തൃപ്രങ്ങോടാണ് സംഭവം നടന്നത്. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ബിഎൽഒയാണ് നാട്ടുകാർക്ക് നേരെ പ്രകോപിതനായി അശ്ലീല പ്രദർശനം നടത്തിയത്. എന്യൂമറേഷന്‍ ഫോം വിതരണ ക്യാമ്പിനിടെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ബിഎല്‍ഒ വാസുദേവനാണ് അശ്ലീല പ്രദര്‍ശനം നടത്തിയത്. സ്തീകള്‍ അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു ബിഎൽഒ വാസുദേവൻ്റെ അശ്ലീല പ്രദര്‍ശനം. സംഭവത്തിൽ വാസുദേവനെ ചുമതലയിൽ നിന്ന് മാറ്റി. ജില്ലാ കളക്ടറുടേതാണ് നടപടി. സംഭവത്തിൽ വാസുദേവനോട് വിശദീകരണം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ 

എസ് ഐ ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎഒ. മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പർ ബൂത്തിലെ ബിഎൽഒയാണ് സ്ത്രീകൾ ഉൾപ്പെടെ ഉള്ള സ്ഥലത്ത് അശ്ലീല പ്രദര്‍ശനം നടത്തിയത്. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്​തതാണ് പ്രകോപനമായത്. വീട്ടില്‍ കൊണ്ടുവന്നു ചെയ്​തുകൂടെ എന്ന് നാട്ടുകാര്‍ ചെയ്​തപ്പോള്‍ വില്ലേജ് ഓഫീസറോട് പറയാനായിരുന്നു ബിഎല്‍ഒയുടെ മറുപടി. നാട്ടുകാര്‍ വീഡിയോ എടുക്കുന്നത് കണ്ട് ഉദ്യോഗസ്ഥനും ഫോണ്‍ എടുത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്​തിരുന്നു. തുടര്‍ച്ചയായി പ്രകോപനം ഉണ്ടായതോടെയാണ് ബിഎല്‍എ എഴുന്നേറ്റുനിന്ന് ക്യാമറക്ക് നേരെ മുണ്ടുയര്‍ത്തിയത്. സ്തീകള്‍ അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു ബിഎൽഒ വാസുദേവൻ്റെ പ്രവൃത്തി.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ': പിണറായി
കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു