
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി-പ്ലസ് ടു പരീക്ഷാ (SSLC Plus Two Exam) തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 29 വരെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും നടത്താന്‍ നിശ്ചയിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി (V Sivankutty) അറിയിച്ചു. മോഡല്‍ പ്രാക്ട്രിക്കല്‍ പരീക്ഷകളുടെ തീയതിയും മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബോയ്സ്-ഗേള്‍സ് സ്കൂളുകള്‍ കുറയ്ക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാർച്ച് 21 മുതൽ 25 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ. പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 16 മുതൽ ഏപ്രിൽ 21 വരെയുള്ള തീയതികളിലും നടക്കും. എസ്എസ്എല്‍സി പ്രാക്ട്രിക്കല്‍ പരീക്ഷ മാര്‍ച്ച് 10 മുതല്‍ 19 വരെയുള്ള തീയതികളിലും പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ ഫ്രെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയുള്ള തീയതികളിലും നടത്തുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഗേള്‍സ്,ബോയ്സ് സ്കൂള്‍ മാറ്റാന്‍ പിടിഎ തീരുമാനം മതിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. പിടിഎ തീരുമാനിച്ചാല്‍ മിക്സസ് സ്കൂളിന് അംഗീകാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ജെൻട്രൽ ന്യൂട്രൽ യൂണിഫോം നിർബന്ധമെന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ല. ഇത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് പിടിഎ ആണെന്നും പല സംഘടനകളും തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam