എസ്എംഎ രോഗത്തിനുള്ള മരുന്ന് ലഭ്യമാക്കുന്നതിനായി 30 കോടി വകയിരുത്തുന്നതായി ബജറ്റ് ചർച്ചയുടെ മറുപടിയിൽ ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. 

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗികൾക്ക് ആശ്വസമായി സർക്കാർ പ്രഖ്യാപനം. എസ്എംഎ രോഗത്തിനുള്ള മരുന്ന് ലഭ്യമാക്കുന്നതിനായി 30 കോടി വകയിരുത്തുന്നതായി ബജറ്റ് ചർച്ചയുടെ മറുപടിയിൽ ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. അപൂർവ്വരോഗങ്ങൾക്കുള്ള ചികിത്സ മെച്ചപ്പെടുത്താനായി2024 ൽ ആരോഗ്യവകുപ്പ് രൂപം നൽകിയപദ്ധതിയുടെഭാഗമായാണ് പണം വകയിരുത്തിയത്. ചികിത്സക്കുള്ള ഭാരിച്ച ചെലവ് മൂലം എസ്എംഎ രോഗികൾ അനുഭവിക്കുന്ന ദുരിതം ഏഷ്യാനെറ്റ് ന്യൂസ് പലതവണ റിപ്പോർട്ട് ചെയ്തിരുന്നു.