ഇന്നും നാളെയും ബിവറേജസില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായം ശേഖരിക്കാന്‍ നിര്‍ദ്ദേശം

By Web TeamFirst Published Dec 14, 2019, 6:23 AM IST
Highlights

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രയപരിധിക്ക് താഴെയുളളവർ മദ്യം വാങ്ങാനെത്തുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ് ഉദ്യേശമെന്നും ഒരു പഠനം നടത്തുകമാത്രാണ് ലക്ഷ്യമെന്നും ബെവ്ക്കോ എംഡി.

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ നിന്നും മദ്യവാങ്ങുന്നവരുടെ പ്രായം ശേഖരിക്കുന്നു. ഇന്നും നാളെയുമായി ബിവറേജസിലെത്തുന്നവരുടെ പ്രായം ശേഖരിക്കാനാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. 23 വയസ്സിനു മുകളിലുള്ളവർക്കാണ് ബെവ്ക്കോയിൽ നിന്നും മദ്യം വാങ്ങാൻ അനുമതിയുള്ളത്. 

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രയപരിധിക്ക് താഴെയുളളവർ മദ്യം വാങ്ങാനെത്തുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ് ഉദ്യേശമെന്നും ഒരു പഠനം നടത്തുകമാത്രാണ് ലക്ഷ്യമെന്നും ബെവ്ക്കോ എംഡി സ്പർജൻ കുമാർ പറഞ്ഞു. സ്ഥാപനത്തിലെ ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ആകും പ്രായം ശേഖരിക്കുക. 

ഔട്ട്‌ലറ്റുകളിലെത്തുന്ന ഉപഭോക്താക്കളില്‍  ജീവനക്കാര്‍ വിവരം ശേഖരിക്കണമെന്നായിരുന്നു സര്‍ക്കുലര്‍. രാവിലെ 10 മുതല്‍ രാത്രി 9 വരെയുളള 11 മണിക്കൂര്‍ സമയത്താണ് വിവരശേഖരണം നടത്താനെന്നും എംഡിയുടെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

click me!