ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി, സഞ്ജയ് കൗൾ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ, ആശാതോമസ് ആരോഗ്യവകുപ്പ് അഡീ.ചീഫ് സെക്രട്ടറി

Published : Jul 07, 2021, 11:35 PM IST
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി, സഞ്ജയ് കൗൾ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ, ആശാതോമസ് ആരോഗ്യവകുപ്പ് അഡീ.ചീഫ് സെക്രട്ടറി

Synopsis

ആശാതോമസിന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി അധികചുമതല നൽകി.  പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡേ ചുമതലയിൽ തുടരും.  

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ഉന്നത ഉദ്യോഗസ്ഥരും ജില്ലാകളക്ടർമാരും അടക്കം 35 പേരെ മാറ്റി.  മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയെ മാറ്റി. ധനകാര്യസെക്രട്ടറിയായിരുന്ന സഞ്ജയ് കൗൾ ആണ് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ടീക്കാറാം മീണയ്ക്ക് പ്ലാനിംഗ് എക്കണോമിക്സ്  അഡീഷണൽ ചീഫ് സെക്രട്ടറിയായാണ് പുതിയ ചുമതല. ആശാതോമസിന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി അധികചുമതല നൽകി.  പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡേ ചുമതലയിൽ തുടരും. ഡോ. വേണുവാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി.  ടൂറിസത്തിന്റെ ചുമതലയും വഹിക്കും. 

കുടുംബശ്രീ ചുമതലയിലുള്ള എ ഹരികിഷോറിനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചു.  ബിശ്വനാഥ് സിൻഹയാണ് പുതിയ ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറി. കയർ വകുപ്പിന്റെ ചുമതല രാജേഷ് കുമാർ സിൻഹയ്ക്ക് നൽകി. എറണാകുളം കളക്ടർ എസ് സുഹാസിനെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ എംഡിയായി നിയമിച്ചു. 

കാസർഗോഡ് കളക്ടർ ഡി സജീത് ബാബുവാണ് സിവിൽ സപ്ലൈസ് ഡയറക്ടർ. ആനന്ദ് സിംങ് പൊതുമരാമത്ത് സെക്രട്ടറിയാകും.  ബിജു പ്രഭാകറാണ് ഗതാഗത സെക്രട്ടറി. കോഴിക്കോട് കളക്ചർ സാംബശിവറാവുവിനെ സർവ്വേവകുപ്പ് ഡയറക്ടറായി നിയമിച്ചു. വ്യവസായ വികസന കോർപ്പറേഷൻ എംഡി എം.ജി രാജമാണിക്യം എസ് സി വകുപ്പ് ഡയറക്ടറായി പൂർണ അധിക ചുമതല നൽകി.

കോട്ടയം കളക്ടർ അഞ്ജന എം പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയായും. എച്ച് ദിനേശൻ പഞ്ചായത്ത് ഡയറക്ടർ ആയും എത്തും. റാണി ജോർജ്ജിന് സാമൂഹിക നീതി വകുപ്പ് ചുമതലയാണ് നൽകിയിരിക്കുന്നത്. ഡോ ഷർമ്മിയ്ക്ക് നികുതി വകുപ്പ്, ടിങ്കു ബിശ്വാളിന്  തുറമുഖം ചുമതലകൾ നൽകി. 

പുതിയ ജില്ലാ കളക്ടർമാർ 

ബണ്ഡാരി സ്വാഗത് രൺവീർചന്ദ്- കാസർഗോഡ്
ഡോ. പി.കെ ജയശ്രീ - കോട്ടയം
ഷീബാ ജോർജ്ജ് -   ഇടുക്കി
 ഹരിത വി കുമാർ -  തൃശൂർ
ദിവ്യ എസ് അയ്യർ - പത്തനംതിട്ട
ജാഫർ മാലിക് -  എറണാകുളം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു