
തിരുവനന്തപുരം: സാക്ഷരതാ മിഷൻ നടത്തിയ രണ്ടാം വർഷ ഹയർസെക്കന്‍ററി തുല്ല്യതാ പരീക്ഷയിൽ വിവാദ ചോദ്യം. രണ്ടാം വർഷ സോഷ്യോളജി ചോദ്യപ്പേപ്പറിലാണ് 'ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയോ' എന്ന വിവാദ ചോദ്യമുള്ളത്. ചോദ്യം തയാറാക്കിയത് തങ്ങളല്ലെന്നും ഹയർസെക്കന്‍റി ബോർഡാണെന്നും സാക്ഷരതാ മിഷൻ വിശദീകരിച്ചു. സംഭവം പരിശോധിക്കുമെന്ന് ഹയർസെക്കന്‍ററി ബോർഡും വ്യക്തമാക്കി. പരീക്ഷ കഴിഞ്ഞ് ചോദ്യപേപ്പറുകൾ മൂല്യനിർണയും പൂർത്തിയാക്കിയ ഘട്ടത്തിലാണുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam