വരുന്നൂ... ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും; വരും മണിക്കൂറുകളിൽ മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്

Published : Apr 09, 2024, 08:28 PM ISTUpdated : Apr 09, 2024, 08:34 PM IST
വരുന്നൂ... ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും; വരും മണിക്കൂറുകളിൽ മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്

Synopsis

 മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ  മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അടുത്ത മൂന്ന് മണിക്കൂറുകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇവിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

അതേസമയം സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. പാലക്കാട് ഇന്ന് 41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിലെ താപനില രേഖപ്പെടുത്തിയത്. മുണ്ടൂർ സ്റ്റേഷനിൽ 41.6 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയ താപനില. 44 ശതമാനമാണ് അന്തരീക്ഷ ഈർപ്പം. അതിനാൽ രേഖപ്പെടുത്തിയ താപനിലയേക്കാൾ 2 ഡിഗ്രി അധികം ചൂട് അനുഭവപ്പെട്ടു.

മൺസൂൺ പ്രവചനം

ഈ വർഷം രാജ്യത്ത് തെക്കുപടിഞ്ഞാറന്‍ മൺസൂൺ മഴ സാധാരണ നിലയിൽ ലഭിക്കുമെന്നാണ് സ്വകാര്യ കാലാവസ്ഥ പ്രവചന കേന്ദ്രമായ സ്കൈമെറ്റ് പ്രവചിക്കുന്നത്. ജൂൺ മുതൽ സെപ്തംബർ വരെ സാധാരണ മൺസൂൺ ലഭിക്കുമെന്നു ഏജൻസി അറിയിച്ചു. ഇന്ത്യയുടെ തെക്ക്, പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറൻ മേഖലകളിൽ നല്ല മഴയും മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സാധാരണ അളവിൽ മഴയും ലഭിക്കും. എന്നാൽ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ മഴ കുറയാനാണ് സാധ്യത. മൺസൂൺ സീസണിന്റെ ആദ്യ പകുതിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണയിലും കുറവ് മഴയായിരിക്കും ലഭിക്കുക. എൽ നിനോ അതിവേഗം ലാ നിനയിലേക്ക് മറിയുകയാണ്. അതുകൊണ്ടുതന്നെ നല്ല രീതിയിൽ മഴ ലഭിക്കുമെന്ന് സ്കൈമെറ്റ് പറയുന്നു. സൂപ്പർ എൽ നിനോയിൽ നിന്ന് ശക്തമായ ലാ നിനയിലേക്കുള്ള മാറ്റ സമയത്ത് മൺസൂൺ മഴ നന്നായി ലഭിക്കും. എന്നാൽ, എൽ നിനോയുടെ സ്വാധീനം കാരണം, അപകട സാധ്യതയുമുണ്ട്. സീസണിന്റെ രണ്ടാം പകുതിയിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. 2023 ലെ മൺസൂൺ സീസണിൽ 820 മില്ലീമീറ്ററാണ് ഇന്ത്യയിൽ മഴ ലഭിച്ചത്. ഇത് ശരാശരിയിൽ താഴെയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സണ്ണി ജോസഫിനെ തള്ളി വിഡി സതീശൻ; രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'
സർക്കാർ-​ഗവർണർ തർക്കത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി; കെടിയു-ഡിജിറ്റൽ സർവകലാശാല വിസിമാരെ കോടതി തീരുമാനിക്കും