
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്വന്തമായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നു. സ്ഥിരമായി വാടകയ്ക്ക് എടുക്കുന്നതിന്‍റെ സാമ്പത്തിക വശം പരിശോധിക്കാൻ നാളെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരും. സാമ്പത്തിക പ്രതിസന്ധികാലത്തുള്ള ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കൽ വിവാദമാകാനിടയുണ്ട്.
മുഖ്യമന്ത്രി നടത്തിയ പല ഹെലികോപ്റ്റർ യാത്രകളും വിവാദമായിരുന്നു. തൃശൂരിൽ പാർട്ടി സമ്മേളനത്തിൽ നിന്നും പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്റ്റർ യാത്ര വിവാദമായതിന് പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റർ എന്ന ചർച്ചകള്‍ സജീവമായത്. വി എസ് സർക്കാരിന്‍റെ കാലത്ത് തള്ളികളഞ്ഞ ശുപാർശ വീണ്ടും സജീവമാക്കാനുള്ള നീക്കം തുടങ്ങിയത് പൊലീസ് ആസ്ഥാനതതു നിന്നും, മാവോയിസ്റ്റ് വിരുദ്ധപോരാട്ടത്തിനും പ്രകൃതിക്ഷോഭങ്ങളലുണ്ടാകുമ്പോള്‍ അടിയന്തിര സേനവങ്ങളെത്തിക്കാനും ഹെലികോപ്റ്റർ വാടക്കോടുക്കുകയോ വാങ്ങുകയോ ചെയ്യണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. പ്രളയം വന്നതോടെ ഹെലികോപ്റ്റർ ചർച്ച വീണ്ടും സജീവമായി. ചിപ്സണ്‍, പവൻഹാസൻസ് കോർപ്പറേഷൻ എന്നീ രണ്ടു കമ്പനികള്‍ പൊലീസിനെ സമീപിച്ചു.
രണ്ട് കമ്പനികളിൽ ഒന്നിന് കരാർ നൽകണമെന്ന പൊലീസ് ആസ്ഥാനത്തെ ശുപാർശ ആഭ്യന്തരവകുപ്പ് ആദ്യം നിരാകരിച്ചു. ഇവർ നൽകിയ വാടക നിരക്ക് കൂടുതലായതിനാൽ ടെണ്ടർ വിളിക്കണമെന്നായിരുന്ന ആഭ്യന്തരവകുപ്പ് നിലപാട്. ഇതേ തുടർന്നാണ് കരാർ, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയിൽ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിതല യോഗം വിളിക്കാൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറിയെ കൂടാതെ ആഭ്യന്തര സെക്രട്ടറി, ഡിജിപി, പൊതുഭരണ സെക്രട്ടറി, വ്യോമായാനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ എന്നിവരും പങ്കെടുക്കും. പ്രതിമാസം നിശ്ചിത തുക വാടക സംസ്ഥാനം നൽകും, എപ്പോള്‍ ആവശ്യപ്പെട്ടാനും കരാർ പ്രകാരമുളള മണിക്കൂറുകള്‍ ഹെലികോപ്റ്റർ പറത്താൻ കമ്പനികള്‍ തയ്യാറണമെന്നാകും വ്യവസ്ഥ. പൊലീസിന്‍റെ പ്രവർത്തനങ്ങള്‍ ഇല്ലത്തപ്പോള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകൾക്കും ഹെലികോപ്റ്റർ ഉപയോഗിക്കും. ഉപയോഗിച്ചില്ലെങ്കിലും കമ്പനിക്ക് പണം കൊടുക്കേണ്ടിവരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam