കേരളത്തിൽ പത്ത്-പന്ത്രണ്ട് ക്ലാസുകള്‍ എപ്പോൾ തുറക്കും; ഇന്നറിയാം തീരുമാനം

By Web TeamFirst Published Dec 17, 2020, 12:19 AM IST
Highlights

ജനുവരിയോടെ അൻപത് ശതമാനം വിദ്യാർത്ഥികളെ വെച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ് നടത്താനാണ് നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് ക്ലാസുകൾ തുറക്കുന്നതിലും ഈ രണ്ട് ക്ലാസുകളിലെ പരീക്ഷാ നടത്തിപ്പിലും ഇന്ന് തീരുമാനമുണ്ടാകും. സ്കൂൾ തുറക്കലും പരീക്ഷാ നടത്തിപ്പും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. വിദ്യാഭ്യാസമന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.

ജനുവരിയോടെ അൻപത് ശതമാനം വിദ്യാർത്ഥികളെ വെച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ് നടത്താനാണ് നീക്കം. ഇന്ന് മുതൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അൻപത് ശതമാനം അധ്യാപകരോട് സ്കൂളിലേക്കെത്താൻ വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ചിൽ നടത്താനും ആലോചനയുണ്ട്.

click me!