തിരുവനന്തപുരത്തെ വൈദികന് കൊവിഡ് ബാധിച്ചതെവിടെ നിന്ന്?  ആശങ്ക

By Web TeamFirst Published Jun 3, 2020, 6:42 AM IST
Highlights

ശ്വാസതടസം കണ്ടതിനെ തുടർന്നാണ് സ്രവം പരിശോധനക്ക് അയച്ചത്. ഫലം വരുന്നതിന് മുൻപ് വൈദികൻ മരിച്ചു. വൈദികന്റെ അടുത്ത ബന്ധുക്കളെ നിരീക്ഷണത്തിലേക്ക് മാറ്റി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന് എവിടെ നിന്ന് രോഗം വന്നുവെന്ന് വ്യക്തമല്ലാത്തത് ആശങ്കയാകുന്നു. നേരത്തെ പോത്തൻകോട് മരിച്ച് രോഗിക്കും എവിടെ നിന്ന് രോഗം വന്നുവെന്ന് വ്യക്തമായിരുന്നില്ല. ഏപ്രിൽ 20ന് നാലാഞ്ചിറ ബെനഡിക് നഗറിൽ വച്ചാണ് ഫാ കെജി വർഗീസിന് അപകടമുണ്ടാകുന്നത്. വഴിയിൽ നിന്ന് കിട്ടിയ ഇരുചക്രവാഹനത്തിന്റെ പുറകിലിരുന്ന് യാത്ര ചെയ്ത വർഗീസ് താഴെ വീണ് തലയിടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ ബൈക്ക് യാത്രക്കാരൻ നിർത്താതെ പോയി. കഴിഞ്ഞ മാസം 20 വരെ മെഡിക്കൽ കോളേജിലും 10 ദിവസം പേരുർക്കട സർക്കാർ ആശുപത്രിയിലും ചികിത്സയിൽ കിടന്നു. ശ്വാസതടസത്തെത്തുടർന്ന് 31 നാണ് മെഡിക്കൽകോളേജിലേക്ക് മാറ്റിയത്. പേരുർക്കട ആശുപത്രിയിൽ കിടന്നപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളുമായ നിരവധിപേർ വൈദികനെ കാണാനെത്തി. എന്നാൽ രോഗം എവിടെ നിന്ന് വന്നുവെന്ന് വ്യക്തമല്ല. രോഗിയുടെ സമ്പർക്കപട്ടിക തയ്യാറാക്കുക വെല്ലുവിളിയാണ്. പേരൂർ‍ക്കട ആശുപത്രിയിലും മുൻകരുതൽ എടുക്കേണ്ടി വരും.

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ചത് വൈദികൻ; സമ്പര്‍ക്കത്തില്‍ ആശങ്ക, കേരളത്തിൽ മരണം 11 ആയി

ശ്വാസതടസം കണ്ടതിനെ തുടർന്നാണ് സ്രവം പരിശോധനക്ക് അയച്ചത്. ഫലം വരുന്നതിന് മുൻപ് വൈദികൻ മരിച്ചു. വൈദികന്റെ അടുത്ത ബന്ധുക്കളെ നിരീക്ഷണത്തിലേക്ക് മാറ്റി. നേരത്തെ പോത്തൻകോടി സ്വദേശി അബ്ദുൾ അസീസിന്രെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിരുന്നില്ല. അപകടം നടന്നതിനെക്കുറിച്ച് പരാതി ലഭിച്ചില്ലെന്ന് മണ്ണന്തല പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അറിയുന്നത് ഇപ്പോഴാണ്. വൈദികന്റെ മരണത്തെക്കുറിച്ച് അടുത്ത ബന്ധു പൊലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. തുടർന്ന് മണ്ണന്തല സ്റ്റേഷൻ അണുവിമുക്തമാക്കി. 

click me!