ഉഴവൂർ സ്വദേശി അഡ്വ. ജോബി ഓക്കാട്ടാണ് മരിച്ചത്. സ്കൂട്ടറിൽ പോകുന്നതിനിടെ സ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.

കോട്ടയംകോട്ടയം: സ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് അഭിഭാക്ഷകൻ മരിച്ചു. ഉഴവൂർ സ്വദേശി അഡ്വ. ജോബി ഓക്കാട്ടാണ് മരിച്ചത്. തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു. ഇതിനിടയിൽ തോക്കിൽ നിന്നും വെടിയേൽക്കുകയായിരുന്നു. ഉടന്‍ തന്നെ ജോബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തോക്കിന് ലൈസൻസ് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player