ചൊവ്വാഴ്ച്ച മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published : Oct 25, 2020, 03:54 PM IST
ചൊവ്വാഴ്ച്ച മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Synopsis

ഇടുക്കി, വയനാട് ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തേക്കുമെന്ന് പ്രവചനം. ചൊവ്വാഴ്ച മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. 

കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, പുതുച്ചേരി, മാഹി എന്നിവIടങ്ങളിലും മഴ ലഭിക്കും.അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു 

കാലവർഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പിൻവാങ്ങിയതോടെ ബുധനാഴ്ചയോടെ തുലാവർഷമഴ ആരംഭിക്കുമെന്ന് നേരത്തെ തന്നെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. നാളെ മുതൽ  മലയോര ജില്ലകളിൽ ഇടി മിന്നലോട് കൂടിയ മഴ ചെറുതായി ആരംഭിക്കും എന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എലത്തൂർ തിരോധാനക്കേസ്; സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേത് തന്നെ, ഡിഎൻഎ സ്ഥിരീകരണം
'ആദ്യം രാഹുലിനെ കണ്ടത് കൊണ്ട് പിണങ്ങി', മെസിയെ സ്നേഹിക്കുന്നവർ മോദിയോട് പൊറുക്കില്ലെന്ന് സന്ദീപ് വാര്യര്‍, കൂടിക്കാഴ്ച മുടങ്ങിയതിൽ പ്രതികരണം