
തിരുവനന്തപുരം;കൊവിഡിൽ തകർന്ന കേരളത്തിന്റെ വിനോദസഞ്ചാര മേഖല ആഭ്യന്തര ടൂറിസ്റ്റുകളുടെ കരുത്തിൽ പുത്തൻ ഉണർവില്‍. മുൻവർഷത്തെ അപേക്ഷിച്ച് 22 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്. മൂന്ന് മാസം കൊണ്ട് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിയത് 43547 വിദേശ സഞ്ചാരികൾ അടക്കം 38 ലക്ഷം പേർ. മുൻ വർഷത്തെ അപേക്ഷിച്ച 72 ശതമാനത്തിന്റെ കുതിച്ച് ചാട്ടം. ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയത് എറണാകുളത്താണ്, 8,11,426 പേർ. 6,00,933 പേർ എത്തിയ തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. യഥാക്രമം തൃശ്ശൂർ, വയനാട് ജില്ലകളാണ് തൊട്ടുപിന്നിൽ.
പ്രാദേശിക ടൂറിസം രംഗം കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്കിടയിൽ ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച് ഉടൻ പ്രഖ്യാപിക്കും. ഒരു തദ്ദേശ സ്ഥാപനത്തിന് കീഴിൽ പുതുതായി രണ്ട് ടൂറിസം കേന്ദ്രം എന്നതാണ് പദ്ധതി. ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പും പ്രചാരണവും വിവിധ വകുപ്പുകളെ കൂടി സഹകരിപ്പിച്ച് നടത്തും.കാരവൻ ടൂറിസം സാഹസിക ടൂറിസം , ചാന്പ്യൻ സ് ബോട്ട് ലീഗ്, തൂടങ്ങിയ വൈവിധ്യങ്ങളിൽ ടൂറിസം രംഗത്ത് കേരളത്തിന് നേട്ടങ്ങളുടേതാകും എന്നാണ് പ്രതീക്ഷ.തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക ടൂറിസം കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
Read More:Kerala Tourism : കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് വഴികാട്ടിയായി വാട്ട്സ്ആപ്പില്‍ 'മായ' റെഡി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam