ട്രിപ്പ് പ്ലാൻ ചെയ്തോ, 99,90,960 രൂപ ചെലവിൽ ഒരുങ്ങുന്നത് ആരും കൊതിക്കുന്ന ഒരു സ്റ്റേ; കുറഞ്ഞ ചെലവിൽ താമസിക്കാം

Published : Jul 10, 2024, 01:34 AM IST
ട്രിപ്പ് പ്ലാൻ ചെയ്തോ, 99,90,960 രൂപ ചെലവിൽ ഒരുങ്ങുന്നത് ആരും കൊതിക്കുന്ന ഒരു സ്റ്റേ; കുറഞ്ഞ ചെലവിൽ താമസിക്കാം

Synopsis

കോഴിക്കോട് ഗസ്റ്റ് ഹൗസ് വളപ്പിൽ സ്ഥിതിചെയ്യുന്ന യാത്രി നിവാസിൻറെ നവീകരണത്തിന് 9 കോടിയാണ് അനുവദിച്ചിട്ടുള്ളത്. 2014 ൽ പ്രവർത്തനമാരംഭിച്ച ദേവികുളത്തെ യാത്രി നിവാസിന് 98 ലക്ഷം രൂപയാണ് നവീകരണത്തിനായി നൽകിയിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിൻറെ അതിഥി മന്ദിരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുമായി 28.5 കോടി രൂപയോളം വരുന്ന വിവിധ പദ്ധതികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. പ്രകൃതിരമണീയമായ പൊൻമുടി ഗസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കിൻറെ ഇൻറീരിയർ ഫർണിഷിംഗിനായുള്ള അന്തിമഘട്ട പ്രവർത്തനങ്ങൾ 99,90,960 രൂപ ചെലവിൽ പൂർത്തീകരിക്കും. ഡിസംബറോടെ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

കോഴിക്കോട് ഗസ്റ്റ് ഹൗസ് വളപ്പിൽ സ്ഥിതിചെയ്യുന്ന യാത്രി നിവാസിൻറെ നവീകരണത്തിന് 9 കോടിയാണ് അനുവദിച്ചിട്ടുള്ളത്. 2014 ൽ പ്രവർത്തനമാരംഭിച്ച ദേവികുളത്തെ യാത്രി നിവാസിന് 98 ലക്ഷം രൂപയാണ് നവീകരണത്തിനായി നൽകിയിരിക്കുന്നത്. കെട്ടിടം മോടിപിടിപ്പിക്കൽ, ഓഫീസ് മുറിയുടെ എക്സ്റ്റീരിയർ, അടുക്കളയുടെയും സ്റ്റാഫ് റൂമിൻറെയും വൈദ്യുതീകരണം, ലാൻസ്കേപ്പിംഗ് എന്നിവ അടക്കമാണിത്.

കൊല്ലത്തെ ഗസ്റ്റ് ഹൗസിൻറെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 10,39,52,619 രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. 18 മാസത്തിനകം നവീകരണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. തമിഴ്നാട്ടിലെ കന്യാകുമാരിയിലുള്ള കേരളാ ഹൗസിൻറെ നവീകരണ പ്രവർത്തനങ്ങൾക്കായി 6,50,00,000 രൂപയാണ് സർക്കാർ അനുവദിച്ചത്. 18 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കും.

ധാരാളം സന്ദർശകർ ദിനംപ്രതി എത്താറുള്ള സംസ്ഥാന ടൂറിസം വകുപ്പിൻറെ പ്രധാനപ്പെട്ട താമസസ്ഥലങ്ങളാണിവ. നവീകരണ പ്രവർത്തനങ്ങളിലൂടെ സൗകര്യങ്ങൾ വർദ്ധിക്കുമെന്നും ഗസ്റ്റ് ഹൗസുകളിലെ താമസം കൂടുതൽ സുഖകരവും അഹ്ളാദപ്രദവും ആകുമെന്നും ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തന്നെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഗസ്റ്റ് ഹൗസിൽ സ്റ്റാഫ് റൂമിനും ഡ്രൈവർമാരുടെ മുറിക്കും കാർ പാർക്കിംഗിനും വേണ്ടിയുള്ള കെട്ടിടം നിർമ്മിക്കും. കൂടാത ഇവിടെ പൊതുവായ നവീകരണ പ്രവർത്തനങ്ങൾ കൂടി നടപ്പാക്കുന്നതിനായി 66,00,000 രൂപയ്ക്കും ഭരണാനുമതി നൽകിയിട്ടുണ്ട്. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും.

പഠിച്ച സ്കൂളിനിട്ട് തന്നെ പണി! പഴയത് ആർക്ക് വേണം, 'ബ്രാൻഡ് ന്യൂ' നോക്കി പൊക്കി, ലാപ്ടോപ് കള്ളന്മാ‍ർ കുടുങ്ങി

ജൂലൈ 12, ലോകം കേരളത്തിലേക്ക് ഉറ്റുനോക്കുന്നു; സാൻ ഫെർണാണ്ടോ എത്തും, സ്വീകരിക്കാൻ മുഖ്യമന്ത്രി; വൻ വരവേൽപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും'; എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്ത് സുകുമാരൻ നായർ
വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: പ്രതിയെ പിടികൂടാതെ പൊലീസ്; പിടികൂടിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്ന് നാട്ടുകാർ