യാത്രക്കാരുടെ ശ്രദ്ധക്ക്: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Published : May 05, 2023, 08:22 PM IST
യാത്രക്കാരുടെ ശ്രദ്ധക്ക്: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Synopsis

മെയ് 8 മുതൽ മെയ് 30 വരെ തിരുവനന്തപുരം ഡിവിഷന് കീഴിലെ നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മെയ് 15 ന് എറണാകുളം- ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന സ്പെഷ്യൽ ട്രെയിൻ എറണാകുളം- ഗുരുവായൂർ എക്സ്പ്രസ്സ് റദ്ദാക്കി. മെയ് 8 മുതൽ മെയ് 30 വരെ തിരുവനന്തപുരം ഡിവിഷന് കീഴിലെ നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ 124, 111 നമ്പർ പാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തേണ്ടത് കൊണ്ടാണ് നിയന്ത്രണമെന്നാണ് ഇന്ത്യൻ റെയിൽവെ അറിയിക്കുന്നത്.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

  • കൊല്ലം - എറണാകുളം സ്പെഷ്യൽ മെമു ഭാഗികമായി റദ്ദാക്കി 
  • മെയ് 15 ന് നിലമ്പൂർ - കോട്ടയം ട്രെയിൻ അങ്കമാലി വരെ മാത്രമാക്കി.
  • മെയ് 8 നും 15 നും കണ്ണൂർ-എറണാകുളം എക്സ്പ്രസ്സ് തൃശ്ശൂർ വരെ മാത്രമാക്കി.
  • മെയ് 8 നും 15 നും തിരുവനന്തപുരം - ഗുരുവായൂർ ഇന്റർസിറ്റി എറണാകുളം വരെ മാത്രമേ സർവീസ് നടത്തൂ
  • മെയ് 9 നും 16 നും ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി എറണാകുളത്ത് നിന്ന് പുറപ്പെടും. ഗുരുവായൂർ-എറണാകുളം റൂട്ടിൽ റദ്ദാക്കി 
  • മെയ് 8 നും 15 നും പുനലൂർ-ഗുരുവായൂർ എക്സ്പ്രസ്സ് കോട്ടയം വരെ മാത്രമാണ് സർവീസ് നടത്തുക
  • മെയ് 15 ന് തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിക്കും
  • എറണാകുളം - കൊല്ലം മെമു എക്സ്പ്രസ്സ് മെയ് 30 വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്
പാലക്കാട് 37കാരൻ്റെ ആത്മഹത്യ ഭീഷണിയിൽ മനംനൊന്ത്? ആരോപണവുമായി കുടുംബം; റൂബിക്ക് മണി ലോൺ ആപ്പിനെതിരെ പരാതി