
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ രണ്ടിടത്തായി നടന്ന വാഹനാപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മലപ്പുറം ജില്ലയിലെ തിരൂര്‍ നടുവിലങ്ങാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചായിരുന്നു ആദ്യത്തെ അപകട മരണം. പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ് മാച്ചാം തോട് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു മറ്റൊരു മരണം. രണ്ടു സംഭവങ്ങളിലുമായി മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവര്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പാലക്കാടുണ്ടായ അപകടത്തില്‍ മകള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച അച്ഛന്‍ കരിമ്പ തിരുത്തിപ്പള്ളിയാലില്‍ മോഹനന്‍ (50) ആണ് മരിച്ചത്. ലോറിയെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക്, മോഹനനും മകള്‍ വര്‍ഷയും സഞ്ചരിച്ച സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. വര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതാണെന്നാണ് വിവരം. ബൈക്ക് യാത്രികനായ കല്ലടിക്കോട് സ്വദേശി വിഷ്ണുവിനും പരുക്കേറ്റിട്ടുണ്ട്.
മലപ്പുറം തിരൂര്‍ നടുവിലങ്ങാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്. നിറമരതൂര്‍ കുമാരന്‍പടി സ്വദേശി ശ്രീരാഗ് (21) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
28കാരിക്ക് ദുബായിലെ വാഹനാപകടത്തിൽ ദാരുണാന്ത്യം; മരിച്ചത് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മകൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam