ആറ് മാസം മുന്‍പാണ് വിദിഷ ദുബായി ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കി പുതിയ കാര്‍ വാങ്ങിയത്. വിവാഹ ആലോചനകള്‍ നടക്കുന്നതിനിടെയാണ് യുവതിയെ മരണമെന്ന് ബന്ധുക്കള്‍.

മംഗളൂരു: ദുബായിയിലുണ്ടായ കാര്‍ അപകടത്തില്‍ 28 കാരി മരിച്ചു. കോട്ടേക്കര്‍ ബീരി സ്വദേശിയായ വിദിഷ എന്ന യുവതിയാണ് ഫെബ്രുവരി 22 വ്യാഴാഴ്ച ദുബായിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് യുവതി മരിച്ചത്. മംഗളൂരു താലൂക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റിന്റെ ഏക മകളാണ് വിദിഷ. 

മംഗളൂരുവിലെ ഒരു സ്വകാര്യ കോളേജില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ വിദിഷ, ഒരു വര്‍ഷം ബംഗളൂരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. 2019ലാണ് ദുബായിയിലെ ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ജോലി സ്ഥലത്തേക്ക് കമ്പനി അനുവദിച്ചു നല്‍കുന്ന വാഹനത്തിലായിരുന്നു വിദിഷയുടെ യാത്രകള്‍. എന്നാല്‍ സംഭവ ദിവസം സമയം വൈകിയതിനാല്‍ സ്വന്തം കാറില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഈ യാത്രയിലാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകട ശേഷം ഉടന്‍ തന്നെ വിദിഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആറ് മാസം മുന്‍പാണ് വിദിഷ ദുബായി ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കി പുതിയ കാര്‍ വാങ്ങിയത്. വിവാഹ ആലോചനകള്‍ നടക്കുന്നതിനിടെയാണ് യുവതിയെ മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

സൗഹൃദം പ്രണയമായി: പാക് യുവാവിനെ വിവാഹം കഴിച്ച് ഇന്ത്യന്‍ വംശജ; 'പുതിയ പേര് സൈനബ'

YouTube video player