അടി, ഇടി, കൂട്ടത്തല്ല്; ഒടുവില്‍ കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ തിരുമാനം; വിസി നിർദേശം നൽകി

Published : Mar 11, 2024, 02:44 PM ISTUpdated : Mar 11, 2024, 03:24 PM IST
അടി, ഇടി, കൂട്ടത്തല്ല്; ഒടുവില്‍ കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ തിരുമാനം; വിസി നിർദേശം നൽകി

Synopsis

കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുകൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുകൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

കലോത്സവങ്ങളും അക്രമ വേദികളാക്കി മാറ്റുന്നത് എസ്എഫ്ഐയാണെന്നും കലോത്സവം താത്കാലികമായി നിർത്തിയത് സ്വാഗതാർഹമാണെന്നും എബിവിപി പ്രതികരിച്ചു. കേരളത്തിലെ എസ്എഫ്ഐ ആധിപത്യമുള്ള എല്ലാ ക്യാമ്പസുകളിലും കലോത്സവവേദികളിലും അക്രമത്തിന്റെയും ലഹരിയുടെയും കേന്ദ്രങ്ങളായി മാറുകയാണ്. ഒരു വിദ്യാർത്ഥി പ്രസ്ഥാനം എന്നുള്ള നിലയ്ക്ക് ക്യാമ്പസുകളിൽ അക്രമണം അഴിച്ചു വിട്ടുകൊണ്ട് മറ്റൊരു വിദ്യാർത്ഥി സംഘടനയിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ പോലും അനുവദിക്കാതെ ശാരീരികമായും മാനസികമായും വിദ്യാർത്ഥികളെ ഉപദ്രവിച്ചുകൊണ്ട് അക്രമപരമയാണ് എസ്എഫ്ഐ കലോത്സവ വെടികളും ക്യാമ്പസുകളും നിലനിർത്തി കൊണ്ടുപോകുന്നത്. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത വളർച്ചയ്ക്കായി നടക്കുന്ന കലോത്സവ വേദികൾ പോലും ഇത്തരത്തിൽ എസ്എഫ്ഐ അവരുടെ അക്രമണം അഴിച്ചുവിടാൻ ഉള്ള വേദിയാക്കി മാറ്റുകയാണ് എന്ന് എബിവിപി സംസ്ഥാന ജോയൻ്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

അതിനിടെ, കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ - കെഎസ്‍യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്‍‍യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. എസ്എഫ് ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലോത്സവേദിയിൽ ഇടിച്ചു കയറിയതിനാണ് കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീട്ടിലെത്തിയ ഡ്രൈവിങ് ‌സ്‌കൂൾ ഏജൻ്റ് കൈമാറിയ 5600 രൂപ വാങ്ങി, പാഞ്ഞെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ പിടികൂടി
സ്‌കൂട്ടറിനെ മറികടന്ന് പാഞ്ഞ ബസ് ഇടിച്ചുതെറിപ്പിച്ചു; ചെല്ലാനത്ത് എട്ട് വയസുകാരന് ദാരുണാന്ത്യം