സിസിടിവി ദൃശ്യങ്ങളടക്കം കൈമാറി കേരള സർവകലാശാല, വിസിയുടെ ചേമ്പറിലെ എസ്എഫ്ഐ പ്രതിഷേധത്തിൽ പരാതി, സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെയടക്കം നടപടി വേണം

Published : Feb 08, 2026, 03:47 PM IST
kerala university

Synopsis

വിസിയുടെ ചേമ്പറിലെ എസ്എഫ്ഐ പ്രതിഷേധത്തിൽ, വിദ്യാർത്ഥികൾക്കും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾക്കുമെതിരെ കേരള സർവകലാശാല പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് അംഗങ്ങളായ ജി മുരളീധരൻ പിള്ള, ഡോ. എൻ പ്രമോദ് എന്നിവർ വിദ്യാർത്ഥികൾക്ക് ഒത്താശ ചെയ്തെന്നാണ് പരാതി

തിരുവനന്തപുരം: കേരള വൈസ് ചാൻസലറുടെ ചേമ്പറിലെ എസ് എഫ് ഐ പ്രതിഷേധത്തിൽ സി പി എം സിണ്ടിക്കേറ്റ് അംഗങ്ങൾക്കും വിദ്യാർഥികൾക്കുമെതിരെ നടപടി ആവശ്യപ്പെട്ട് സർവകലാശാല പരാതി നൽകി. സംസ്ഥാന പൊലീസ് മേധാവിക്ക് സർവകലാശാല രജിസ്ട്രാറാണ് നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്. സിൻഡിക്കേറ്റ് അംഗങ്ങളായ ജി മുരളീധരൻ പിള്ള, ഡോ. എൻ പ്രമോദ് എന്നിവർക്കെതിരെയാണ് പരാതി. ചേമ്പറിൽ കയറി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് ഇവർ ഒത്താശ ചെയ്തെന്നാണ് ആരോപണം. വിദ്യാർത്ഥികളെ തടഞ്ഞ സുരക്ഷജീവനക്കാരോട് ഇരുവരും മാറിനിൽക്കാൻ ആവശ്യപ്പെട്ടു എന്ന് പരാതിയിലുണ്ട്. പ്രതിഷേധത്തിനിടെയുള്ള സി സി ടി വി ദൃശ്യങ്ങൾ അടക്കമാണ് പരാതി കൈമാറിയത്. വിദ്യാർഥികൾക്കെതിരെയും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അഭിരാമിക്കും അര്‍ജുനും മംഗളം', അർജുന്റെ സഹോദരി അഭിരാമിക്ക് മാംഗല്യം, ആശംസകളുമായി മുഖ്യമന്ത്രി
ആന്റോ ആന്റണി എംപിക്കെതിരെ വിജിലൻസിന് പരാതി നൽകി അഭിഭാഷകൻ; 'പണമിടപാ‌ട് ആരോപണത്തിൽ കേസെടുക്കണം'