'ഷാജിയെ മർദിക്കുന്നതിന് ദൃക്സാക്ഷികള്‍'; എസ്എഫ്ഐക്കെതിരെ ​ഗുരുതര ആരോപണവുമായി നൃത്തപരിശീലകൻ

Published : Mar 15, 2024, 04:17 PM ISTUpdated : Mar 15, 2024, 04:28 PM IST
'ഷാജിയെ മർദിക്കുന്നതിന് ദൃക്സാക്ഷികള്‍'; എസ്എഫ്ഐക്കെതിരെ ​ഗുരുതര ആരോപണവുമായി നൃത്തപരിശീലകൻ

Synopsis

എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നും മർദ്ദനം തുടർന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും ഇവർ പറഞ്ഞു

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവ കോഴക്കേസിൽ എസ്എഫ്ഐക്കെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി നൃത്തപരിശീലകൻ ജോമറ്റ് മൈക്കിൾ. മാർഗംകളി വിധികർത്താവ് ഷാജിയെ മർദിക്കുന്നതിന് തങ്ങൾ ദൃക്സാക്ഷികളാണെന്ന് നൃത്ത പരിശീലകൻ ജോമറ്റ് മൈക്കിൾ വെളിപ്പെടുത്തി. എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നും മർദ്ദനം തുടർന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും ഇവർ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർ തങ്ങളെയും മർദ്ദിച്ചിരുന്നു. എസ്എഫ്ഐ നേതാക്കൾക്കെതിരെ പൊലീസിനെ സമീപിക്കുമെന്നും നൃത്തപരിശീലകർ വ്യക്തമാക്കി.

കേരള സര്‍വകലാശാല കലോത്സവ കോഴക്കേസില്‍ ആരോപണ വിധേയനായ പിഎൻ ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വയനാട്ടില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണം കൊണ്ടും എസ്എഫ്ഐ പഠിച്ചില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. 

കേരള യൂണിവേഴ്സിറ്റി കലോത്സവ കോഴക്കേസില്‍ ആരോപണവിധേയരായ വിധികര്‍ത്താക്കളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു, മര്‍ദ്ദനത്തില്‍ മനംനൊന്താണ് ഷാജി ആത്മഹത്യ ചെയ്തത്, ഈ ക്രിമിനലുകളില്‍ നിന്ന് കേരളത്തെ രക്ഷിക്കണം, സംസ്ഥാനത്ത് രക്ഷിതാക്കളുടെ ഭീതി വര്‍ധിച്ചിരിക്കുകയാണ്, പലര്‍ക്കും കുട്ടികളെ കോളേജിലയക്കാൻ പേടിയാണെന്നും വി ഡി സതീശൻ.

കഴിഞ്ഞ ദിവസമാണ് കേരള യൂണിവേഴ്സിറ്റി കലോത്സവ കോഴക്കേസില്‍ ആരോപണവിധേയനായ വിധികര്‍ത്താവ് പിഎൻ ഷാജി കണ്ണൂരിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. താൻ കോഴ വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഇന്ന് കേസില്‍ പൊലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ഷാജി ആത്മഹത്യ ചെയ്തത്. മാനസിക സമ്മര്‍ദ്ദം സഹിക്കവയ്യാതെ ചെയ്തതാണെന്ന് ബന്ധുക്കളും ആരോപിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്