സിഎഎ: ബഹുജന പ്രക്ഷോഭത്തിന് സിപിഎം; ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരമെന്ന് വിമര്‍ശിച്ച് എംവി ഗോവിന്ദൻ

Published : Mar 15, 2024, 03:30 PM ISTUpdated : Mar 15, 2024, 03:32 PM IST
സിഎഎ: ബഹുജന പ്രക്ഷോഭത്തിന് സിപിഎം; ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരമെന്ന് വിമര്‍ശിച്ച് എംവി ഗോവിന്ദൻ

Synopsis

മതനിരപേക്ഷതയുടെ അടിക്കല്ല് തകർത്തിട്ടും കോൺഗ്രസ് അനങ്ങുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ വർഗ്ഗീയ ഇടപെടലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിയമം നടപ്പാക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. അത് മുഖ്യമന്ത്രി നൽകിയ ഉറപ്പാണ്. ഇതിനെതിരെ മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന ബഹുജന റാലി സംഘടിപ്പിക്കും. സിഎഎ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ സാധിക്കില്ലെന്നാണ് കോൺഗ്രസും ബിജെപിയും പറയുന്നത്. ഇരുവര്‍ക്കും വിഷയത്തിൽ ഒരേ സ്വരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്രപ്പെടുത്തി.

മതനിരപേക്ഷതയുടെ അടിക്കല്ല് തകർത്തിട്ടും കോൺഗ്രസ് അനങ്ങുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. സിഎഎ വിഷയത്തിൽ നിലപാട് എടുക്കുന്നതിൽ മാത്രമല്ല, നിയമ പോരാട്ടത്തിന് പോലും കോൺഗ്രസ് ഒപ്പമില്ല. സിഎഎക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റത്തിനാണ് സിപിഎം ശ്രമിക്കുന്നത്. സമാന ചിന്താഗതി ഉള്ളവരെ മുഴുവൻ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കും. കോൺഗ്രസുകാരുടെ കൂടുമാറ്റം സംഘടനാപരമായ അപചയമാണെന്ന് വിമര്‍ശിച്ച അദ്ദേഹം ഇലക്‌ടറൽ ബോണ്ടിൽ പുറത്തുവന്ന വിവരങ്ങൾ ബിജെപി അഴിമതി വ്യാപിപ്പിക്കുന്നതിന്റെ ശക്തമായ തെളിവാണെന്നും അഭിപ്രായപ്പെട്ടു.

കേരളത്തിൽ പോരാട്ടം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന ഇപി ജയരാജന്റെ പ്രസ്താവന പാര്‍ട്ടി സെക്രട്ടറി തള്ളി. കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ തന്നെയാണ്. പ്രത്യേക സാഹചര്യത്തിലാണ് ഇപി പ്രസ്താവന നടത്തിയത്. അത് വിവാദമാക്കേണ്ടതില്ല. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് ഇപി തന്നെ മറുപടി നൽകും. അത്തരം  ആരോപണങ്ങൾ പാർട്ടി ഏറ്റുപിടിക്കേണ്ടതില്ല. വ്യക്തമായ കാഴ്ചപ്പാട് സിപിഎമ്മിനുണ്ട്. ബിജെപി സംസ്ഥാനത്ത് വലിയ കക്ഷിയല്ല. കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് നഷ്ടപ്പെടില്ലെന്നും ആലപ്പുഴയിൽ കെസി വേണുഗോപാൽ ജയിക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

സിഎഎ പ്രക്ഷോഭത്തിൽ മുസ്ലിം ലീഗിനെ സഹകരിപ്പിക്കുമോയെന്ന ചോദ്യത്തിന് ലീഗ് മാത്രമല്ല സഹകരിക്കാവുന്ന എല്ലാവരുമായും സഹകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രക്ഷോഭത്തിൽ നിന്ന് ആരെയും മാറ്റി നിർത്തില്ല. തുടക്കം മുതൽ സിപിഎം നിലപാട് അതാണ്. എന്നാൽ പ്രക്ഷോഭത്തിലേക്ക് ആരെയും പ്രത്യേകമായി ക്ഷണിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്